ആരാധനാലയങ്ങള്‍ക്കടുത്ത് മാംസവില്‍പ്പന വേണ്ടെന്ന് യോഗി സര്‍ക്കാര്‍

ലഖ്‌നൗ (യു.പി): അനധികൃത അറവുശാലകള്‍ പൂട്ടാനും ആരാധനാലയങ്ങളുടെ 500 മീറ്ററിനുള്ളില്‍ മാംസ വില്‍പ്പന നിരോധിക്കാനും യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നിര്‍ദേശം. ഒമ്പത് ദിവസത്തെ ചൈത്ര നവരാത്രി ഉത്സവം ആരംഭിക്കുന്നതിന് മുന്നോടിയായാണ് യോഗി സര്‍ക്കാരിന്റെ നിര്‍ദേശം.
Also Read; ആശാസമരം അമ്പതാം ദിനത്തിലേക്ക് കടക്കുമ്പോള്‍ മുടി മുറിച്ച് പ്രതിഷേധം
ഏപ്രില്‍ ആറിന് നടക്കുന്ന രാമനവമിക്ക് പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അന്ന് മൃഗങ്ങളെ കൊല്ലുന്നതും മാംസ വില്‍പനയും നിരോധിക്കും. നഗരവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും പോലീസ് കമ്മീഷണര്‍മാര്‍ക്കും മുനിസിപ്പല്‍ കമ്മീഷണര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. 2014ലും 2017ലും പുറപ്പെടുവിച്ച ഉത്തരവുകള്‍ ഉദ്ധരിച്ച്, മതപരമായ സ്ഥലങ്ങള്‍ക്ക് സമീപം നിയമവിരുദ്ധമായ മൃഗഹത്യയും മാംസ വില്‍പനയും പൂര്‍ണമായും നിരോധിക്കുമെന്ന് വ്യക്തമാക്കി. ഈ തീരുമാനം നടപ്പാക്കുന്നതിന്, ജില്ലാ മജിസ്‌ട്രേറ്റുമാരുടെ അധ്യക്ഷതയില്‍ കമ്മിറ്റികള്‍ രൂപവത്കരിച്ചിട്ടുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..