‘താന്‍ മുസ്ലീം വിരോധിയല്ല’; മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണവുമായി വെള്ളാപ്പള്ളി

ആലപ്പുഴ: വിവാദമായ മലപ്പുറം വിദ്വേഷ പരാമര്‍ശത്തില്‍ വിശദീകരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. താന്‍ പറഞ്ഞത് സമുദായത്തിന്റെ പിന്നോക്കാവസ്ഥയെപ്പറ്റിയാണെന്നും തന്റെ സമുദായത്തിന്റെ വികാരവും വിചാരവും ദുഃഖവും മനസിലാക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഈഴവ സമുദായത്തിന് കീഴില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനവും മലപ്പുറത്ത് ഇല്ല. മലപ്പുറത്ത് ഒരു അണ്‍ എയ്ഡഡ് കോളേജ് പോലും തങ്ങള്‍ക്ക് കിട്ടിയിട്ടില്ല. ലീഗ്, ഈഴവ സമുദായത്തെയും തന്നെയും ചതിച്ചു. മലപ്പുറം മുസ്ലിങ്ങളുടെ ഒരു രാജ്യമല്ല, പരാമര്‍ശങ്ങള്‍ തെറ്റായ രീതിയില്‍ വളച്ചൊടിക്കുകയായിരുന്നു. താന്‍ മുസ്ലിം വിരോധിയല്ലെന്നും ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ എസ്എന്‍ഡിപിയല്ലേ എതിര്‍ത്തത് എന്നും വെള്ളാപ്പള്ളി ചോദിച്ചു.
ലീഗിനെതിരെ രൂക്ഷവിമര്‍ശനമാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. സാമൂഹ്യനീതിയും മതേതരത്വവും പ്രസംഗിക്കുന്ന ലീഗുകാര്‍ ഈഴവ സമുദായത്തെ കൊണ്ടുനടന്നു വഞ്ചിച്ചു. അവര്‍ വിളിച്ചപ്പോള്‍ പോകാതിരുന്നപ്പോള്‍ മുതലാണ് എതിര്‍ക്കാന്‍ തുടങ്ങിയത്. ലീഗുകാരാണ് യഥാര്‍ത്ഥ വര്‍ഗീയവാദികളെന്നും മതേതരത്വം പറയുന്ന ലീഗുകാര്‍ എന്തുകൊണ്ട് ഒരു ഹിന്ദുവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നില്ല എന്നും വെള്ളാപ്പള്ളി ചോദിച്ചു.