കണ്ണൂരില്‍ പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ഉത്സവത്തിന് ആനയെ എഴുന്നള്ളിച്ചു; പരാതി നല്‍കി നാട്ടാന സംരക്ഷണ സമിതി

കണ്ണൂര്‍: കണ്ണൂരില്‍ പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയെ ഉത്സവത്തിന് എഴുന്നള്ളിച്ചെന്ന് പരാതി. ആരോഗ്യ പ്രശ്‌നങ്ങളുള്ള ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്ന നിയമം ലംഘിച്ചാണ് കണ്ണൂര്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പ് നടത്തിയത്. മംഗലംകുന്ന് ഗണേശന്‍ എന്ന ആനയെയാണ് ഉത്സവത്തിന് എത്തിച്ചത്.
Also Read; ട്രെയിനിനു നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്
ആനയുടെ കാലുകളിലെ മുറിവുകള്‍ പഴുത്ത നിലയിലാണ്. എന്നിട്ടും മണിക്കൂറുകളോളം ആനയെ എഴുന്നള്ളിപ്പിനായി നിര്‍ത്തിച്ചു. ഇതുകണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്തെങ്കിലും എഴുന്നള്ളിപ്പ് തുടരുകയായിരുന്നു. മുറിവ് മറച്ചുവയ്ക്കാന്‍ പാപ്പാന്മാര്‍ ശ്രമിച്ചതായും പറയുന്നു. സംഭവത്തില്‍ നാട്ടാന സംരക്ഷണ സമിതി വനംവകുപ്പിന് പരാതി നല്‍കി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..