#news #Top Four

സംസ്ഥാനത്ത് ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം

കോഴിക്കോട്: സംസ്ഥാനത്ത് ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമമെന്ന് റിപ്പോര്‍ട്ട്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഡോക്ടര്‍മാരുടെ കുറവ് ഉള്ളത്. മലപ്പുറത്തും, കോഴിക്കോടും ഏഴായിരം രോഗികള്‍ക്ക് ഒരു ഡോക്ടര്‍ മാത്രമാണ് ഉള്ളത്. സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ എണ്ണത്തിലും കുറവുണ്ടെന്നാണ് 2021ലെ കണക്ക് പ്രകാരം സിഎജി പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏകദേശം 5400 ഓളം ഡോക്ടര്‍മാരുടെ കുറവാണ് മെഡിക്കല്‍ കൊളേജ് ഉള്‍പ്പടെയുള്ള ആശുപത്രികളില്‍ ഉള്ളത്.

Also Read; ‘തൂണിലും തുരുമ്പിലുമുള്ള ദൈവത്തെ പോലെ’; പി ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ളക്സ് ബോര്‍ഡുകള്‍

ഓരോ ജില്ലകള്‍ തിരിച്ചുള്ള ഡോക്ടര്‍-രോഗി അനുപാതത്തിലും കുറവുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കുറവ് ഡോക്ടര്‍ രോഗി അനുപാതം വരുന്നത് പത്തനംതിട്ടയിലാണ്. അതായത് ഒരു ഡോക്ടര്‍ക്ക് ഏകദേശം മൂവായിരം രോഗികളാണ് ഉള്ളത്. എന്നാല്‍ കോഴിക്കോട്ടേക്ക് എത്തുമ്പോള്‍ ഇത്തരത്തില്‍ ഒരു ഡോക്ടര്‍ക്ക് 7400 രോഗികള്‍ എന്നുള്ളതാണ് കണക്ക്. മലപ്പുറത്തും, കണ്ണൂരും ഒക്കെ സമാനമായ രീതിയില്‍ തന്നെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അന്താരാഷ്ട്ര തലത്തിലെ ചില കണക്കുകള്‍ പരിശോധിച്ചാല്‍ ആയിരം രോഗികള്‍ക്ക് ഒരു ഡോക്ടര്‍ എന്നതാണ്. പക്ഷേ കേരളത്തിലേക്ക് എത്തുമ്പോള്‍ അതിന് വിഭിന്നമായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുകയും രോഗികള്‍ക്ക് കൃത്യമായ സേവനം ലഭിക്കാതെ വരികയും ചെയ്യുന്നതിന് കാരണമായി തീരുന്നു. അതേസമയം ആശാപ്രവര്‍ത്തകരുടെ കാര്യത്തിലും സമാനമായ സാഹചര്യമാണുള്ളത്. കോഴിക്കോട് 33ശതമാനം ആശാ പ്രവര്‍ത്തകരുടെ ഒഴിവുകള്‍ ആണ് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *