#news #Top Four

കണ്ണൂര്‍ സിപിഎമ്മിനെ ഇനി കെ കെ രാഗേഷ് നയിക്കും

കണ്ണൂര്‍: എംവി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ ഒഴിവുവന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് കെകെ രാഗേഷിനെ നിയോഗിച്ചു. ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് യോഗം ചേര്‍ന്നത്.

Also Read; കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; 15 പേര്‍ക്ക് പരിക്കേറ്റു

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൂടിയായ കെകെ രാഗേഷിനാണ് സെക്രട്ടറി സ്ഥാനത്തേക്ക് കൂടുതല്‍ സാദ്ധ്യത കല്‍പ്പിച്ചിരുന്നത്. രാജ്യസഭയില്‍ മികച്ച പ്രകടനം നടത്തിയിരുന്ന ഇദ്ദേഹം മുഖ്യമന്ത്രിയുടെ വിശ്വസ്തനും കൂടിയാണ്. എസ്എഫ്ഐ അഖിലേന്ത്യാ സെക്രട്ടറിയായും പ്രസിഡന്റായും പ്രവര്‍ത്തിച്ച ഏക മലയാളിയാണ് രാഗേഷ്. അഖിലേന്ത്യാ കിസാന്‍സഭ ജോയിന്റ് സെക്രട്ടറി എന്ന നിലകളില്‍ ഡല്‍ഹിയില്‍ നടന്ന കര്‍ഷകസമരത്തിന്റെ മുന്‍നിരയില്‍ തിളങ്ങിയതും രാഗേഷിന്റെ പേരിന് മുന്‍തൂക്കം നല്‍കുന്ന ഘടകങ്ങളായിരുന്നു.

കണ്ണൂര്‍ കാഞ്ഞരോട്ടെ സി ശ്രീധരന്റെയും കര്‍ഷക തൊഴിലാളിയായ കെകെ യശോദയുടെയും മകനായ കെകെ രാഗേഷ് സി.പി.എം സംസ്ഥാനകമ്മിറ്റിയംഗമാണ്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നിയമ ബിരുദവും നേടിയിട്ടുണ്ട്. 55 വയസാണ്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

Leave a comment

Your email address will not be published. Required fields are marked *