‘ഞങ്ങളിവിടെ സേഫ് അല്ല, എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയാണ്’; അതിര്‍ത്തിയില്‍ നിന്ന് മാറ്റാനുള്ള ഇടപെടല്‍ തേടി മലയാളി വിദ്യാര്‍ത്ഥികള്‍

ഡല്‍ഹി: ഇന്ത്യാ- പാക്കിസ്ഥാന്‍ സംഘര്‍ഷം തുടരുന്ന അതിര്‍ത്തി മേഖലയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നു. ഉടന്‍ നാട്ടിലേക്ക് എത്താനായി വിദ്യാര്‍ത്ഥികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപടല്‍ തേടി. നിലവിലെ സാഹചര്യത്തില്‍ പ്രദേശത്ത് തുടരുന്നത് സുരക്ഷിതമല്ലെന്നും സര്‍ക്കാര്‍ സംവിധാനത്തില്‍ ബന്ധപ്പെട്ടിട്ടും ഇതുവരെയും നടപടിയൊന്നുമുണ്ടായില്ലെന്നും ബാരാമുള്ളയിലെ കാര്‍ഷിക സര്‍വകലാശയിലെ വിദ്യാര്‍ത്ഥി ഫാത്തിമ സജ്വ പറഞ്ഞു.
’22 മലയാളികളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ അവരുടെ വിദ്യാര്‍ത്ഥികളെ ഇവിടെ നിന്നും മാറ്റിക്കഴിഞ്ഞു. തമിഴ്‌നാട്, ഒറീസ, തെലുങ്കാന, ആന്ധ്ര അടക്കമുള്ള സംസ്ഥാനങ്ങള്‍ അവിടയെുള്ള കുട്ടികളെ കൊണ്ടുപോയി. മലയാളികള്‍ മാത്രമാണ് നിലവില്‍ കുടുങ്ങിക്കിടക്കുന്നത്. മന്ത്രി രാജീവിനെ അടക്കം ബന്ധപ്പെട്ടിരുന്നു. പക്ഷേ ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. ഞങ്ങളിവിടെ സേഫ് അല്ല, എന്ത് ചെയ്യണമെന്ന് അറിയാതെ നില്‍ക്കുകയാണ്. രാത്രി 8 മണിയാകുമ്പോള്‍ ബ്ലാക്ക് ഔട്ട് ആണ്. സ്‌ഫോടന ശബ്ദം കേള്‍ക്കുന്നുണ്ട്’. എത്രയും പെട്ടന്ന് ഇടപെടല്‍ വേണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു.
അതേസമയം ജമ്മുകശ്മീരിലെ മലയാളി വിദ്യാര്‍ത്ഥികളുടെ മടക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി സംസാരിച്ചെന്ന് കോണ്‍ഗ്രസ് എംപി കെസി വേണുഗോപാല്‍ അറിയിച്ചു. റെയില്‍വേ ബോര്‍ഡ് ചെയര്‍മാനുമായി സംസാരിച്ചു എന്നും വേണുഗോപാല്‍ വ്യക്തമാക്കി.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…