കാമുകിക്ക് പരാതി സമര്‍പ്പിക്കാനായി വെബ്‌സൈറ്റ് നിര്‍മിച്ച് കാമുകന്‍

പണ്ടുകാലത്തെയും ഇപ്പോഴത്തെയും പ്രണയത്തില്‍ കാഴ്ചപ്പാടുകളും, ബന്ധങ്ങളുടെ നിര്‍വചനവവുമെല്ലാം വ്യത്യസ്തമാണ്. അത്തരത്തില്‍ വളരെയധികം വ്യത്യസ്തമായ ഒരു കാമുകിയുടെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തനിക്ക് ആവശ്യമുള്ളപ്പോഴെല്ലാം പരാതികള്‍ സമര്‍പ്പിക്കാന്‍ കാമുകന്‍ യുവതിക്കുവേണ്ടി മാത്രം ഒരു വ്യക്തിഗത പരാതി വെബ് പോര്‍ട്ടല്‍ നിര്‍മിച്ചുനല്‍കിയെന്നതാണ് പോസ്റ്റ്.
Also Read; മൂന്ന് ദിവസത്തെ ഇടിവിനുശേഷം വര്‍ധിച്ച് സ്വര്‍ണവില
സെഹജ് എന്ന യുവതിയാണ് തന്റെ കാമുകന്‍ ഇഷാന്‍ നിര്‍മിച്ച പോര്‍ട്ടലിനെ കുറിച്ച് കുറിപ്പ് പങ്കുവെച്ചത്. ഒപ്പം ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഗയ്‌സ്, എന്റെ കാമുകന്‍ വളരെ ക്യൂട്ടാണ്. എനിക്ക് പരാതികളുള്ളപ്പോഴെല്ലാം ഉപയോഗിക്കാന്‍ അവന്‍ എനിക്കൊരു പരാതി പോര്‍ട്ടല്‍ ഉണ്ടാക്കി തന്നു.’ എന്നാണ് യുവതി എക്‌സില്‍ കുറിച്ചത്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
ഒരു രസകരമായ സ്വാഗത സന്ദേശത്തോടെയാണ് പോര്‍ട്ടല്‍ തുടങ്ങുന്നത്. ‘നിങ്ങളുടെ സ്വന്തം പോര്‍ട്ടലിലേക്ക് സ്വാഗതം, മൗസ്. എനിക്ക് വായിച്ച് ആസ്വദിക്കാന്‍ കെട്ടിച്ചമച്ച പരാതികള്‍ ഇവിടെ സമര്‍പ്പിക്കാം. നീ ആവശ്യപ്പെട്ടതുപോലെ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. നിങ്ങളുടെ അക്കൗണ്ട് ഇവിടെ ലോഗിന്‍ ചെയ്യുക.’ തുടര്‍ന്ന് വരുന്ന ഫോമില്‍ നിങ്ങളെ എന്താണ് അലട്ടുന്നത് എന്താണ്, ‘മാനസികാവസ്ഥ, ‘തീവ്രത തുടങ്ങിയവ ഫില്‍ ചെയ്യാം. തുടര്‍ന്ന് ‘നന്ദി, സെഹജ്. നിങ്ങളുടെ പരാതി ഇഷാന് അയച്ചിട്ടുണ്ട്. അദ്ദേഹം ഉടന്‍ നിങ്ങളെ ബന്ധപ്പെടും എന്ന സന്ദേശം സ്‌ക്രീനില്‍ ദൃശ്യമാകുന്ന രീതിയിലാണ് വെബ്സൈറ്റ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
പ്രണയത്തിനുവേണ്ടി നിര്‍മിച്ച ഒരു കസ്റ്റം കംപ്ലെയ്ന്റ് പോര്‍ട്ടല്‍ എന്ന ആശയം മികച്ചതാണെന്നായിരുന്നു ചിലരുടെ അഭിപ്രായം. ഇങ്ങനെയുള്ള സ്‌നേഹം എനിക്കും ലഭിക്കട്ടെ എന്നായിരുന്നു മറ്റൊരു കമന്റ്.