പ്ലസ് ടു പരീക്ഷാ ഫലം ഇന്ന്
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം വര്‍ഷ ഹയര്‍സെക്കണ്ടറി, വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാഫലങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. മൂന്നര മുതല്‍ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും.
Also Read; മലപ്പുറത്തുനിന്ന് തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കണ്ടെത്തി
രണ്ടാം വര്‍ഷ ഹയര്‍സെക്കണ്ടറി പരീക്ഷയെഴുതിയത് 4,44,707 പേരാണ്. 26,178 പേര് വി എച്ച് എസ് ഇ പരീക്ഷയും എഴുതി. കഴിഞ്ഞ വര്‍ഷം ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ 78.69 ശതമാനമായിരുന്നു വിജയം. 2012ലെ 88.08 ശതമാനമാണ് ഇതുവരെയുള്ള ഉയര്‍ന്ന വിജയശതമാനം. www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. SAPHALAM 2025, iExaMS-Kerala, PRD Live തുടങ്ങിയ മൊബൈല്‍ ആപ്പുകളിലും ഫലം ലഭ്യമാകും.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































