കേരളത്തിലെ ദേശീയ പാത തകര്‍ച്ച; അടിയന്തര യോഗം വിളിക്കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ഡല്‍ഹി: കേരളത്തിലെ ദേശീയ പാത തകര്‍ച്ചയില്‍ അടിയന്തര യോഗം വിളിക്കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും വിഷയം അവലോകനം ചെയ്യും. വീഴ്ചയുണ്ടായ എല്ലാ സ്ഥലങ്ങളുടെയും റിപ്പോര്‍ട്ട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടുതല്‍ നടപടിക്ക് സാധ്യതയുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
Also Read; മഴ കനക്കും; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കേരളത്തില്‍ പലയിടത്തും ദേശീയപാത തകര്‍ന്ന സംഭവത്തില്‍ ദേശീയ പാത അതോറിറ്റി ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. പരിഹാര മാര്‍ഗങ്ങളും ഇതുവരെ സ്വീകരിച്ച നടപടികളും വിശദീകരിക്കും. അതേസമയം കൂരിയാട്, പാലം വേണമെന്ന ആവശ്യം ശക്തമാക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍. കേന്ദ്ര സംഘത്തിന് മുന്നില്‍ ഈ ആവശ്യം ഉന്നയിക്കും.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…