#news #Top Four

ദേശീയപാത നിര്‍മാണത്തിനിടെ തകര്‍ന്ന സംഭവം ദൗര്‍ഭാഗ്യകരം, യുഡിഎഫ് അത് ആഘോഷമാക്കുന്നു: പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ദേശീയപാത 66ലെ നിര്‍മാണത്തിനിടെ തകര്‍ന്ന സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ദേശീയ പാത അതോറിറ്റി അന്വേഷണം നടത്തി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പല പ്രതിസന്ധികളും മറികന്നാണ് ദേശീയപാത നിര്‍മ്മാണത്തിലേക്ക് സര്‍ക്കാര്‍ കടന്നത്. നിര്‍മ്മാണത്തിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം ദേശീയ പാത അതോറിറ്റിക്കാണെന്നും റിയാസ് പറഞ്ഞു.

Also Read; തൃശൂരില്‍ വന്‍ കഞ്ചാവ് വേട്ട; 120 കിലോ കഞ്ചാവുമായി 4 പേര്‍ പിടിയില്‍

ദൗര്‍ഭാഗ്യകരമായ ഒരു സംഭവം നടന്നപ്പോള്‍ ദാ കിട്ടിപ്പോയെന്ന് പറഞ്ഞ് യുഡിഎഫ് നേതാക്കള്‍ ചാടിവീഴുകയാണ്. അവര്‍ റോഡ് തകര്‍ച്ച ആഘോഷമാക്കി മാറ്റുകയാണ്. കോവിഡ് കാലത്തും പ്രതിപക്ഷം ഇതേ നിലപാടായിരുന്നു. ഭരിക്കുമ്പോള്‍ ദേശീയപാത നിര്‍മ്മാണം നടപ്പാക്കാന്‍ ത്രാണിയില്ലാത്തവരാണ് ഇപ്പോള്‍ വിമര്‍ശിക്കുന്നത്. മായാവി സിനിമയിലെ മമ്മൂട്ടിയെ പോലെ ചെയ്യുന്നതെല്ലാം അദൃശ്യമാക്കാന്‍ പറ്റില്ല. സര്‍ക്കാര്‍ ചെയ്യുന്നത് ജനങ്ങളിലെത്തിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വയം മാധ്യമപ്രവര്‍ത്തകരാകും. സര്‍ക്കാര്‍ പരസ്യം നല്‍കും. റീല്‍സ് തയ്യാറാക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യും.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

മുഖ്യമന്ത്രി കൃത്യമായി ഏകോപനം നടത്തുന്നുണ്ട്. തകര്‍ന്ന റോഡിലെ ഭൂമി ഏറ്റെടുക്കലിലെ പ്രശ്‌നമടക്കം ഓരോ ഘട്ടത്തിലും യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്തിട്ടുണ്ട്. പദ്ധതി കൃത്യമായി പൂര്‍ത്തിയാക്കണമെന്ന് മാത്രമാണ് സംസ്ഥാനത്തിന്റെ താത്പര്യം. എന്തൊക്കെ വീഴ്ചകളുണ്ടോ അതെല്ലാം ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *