ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ പുതിയ ന്യൂനമര്‍ദ്ദം; അടുത്ത അഞ്ച് ദിവസം കൂടി കേരളത്തില്‍ മഴ കനക്കും
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ഇന്ന് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മാറാത്തവാഡയ്ക്കു മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. ഇന്ന് മദ്ധ്യ- പടിഞ്ഞാറന്‍ – വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഇക്കാരണത്താല്‍ അടുത്ത അഞ്ചുദിവസം കേരളത്തില്‍ വ്യാപക മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്. സംസ്ഥാനത്ത് മഴ ശക്തമാകുന്നത് കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചു.
Also Read; ആര്യാടന് ഷൗക്കത്തിനെ പരസ്യമായി അപമാനിച്ചു, അന്‍വറിനോട് ഒത്തുതീര്‍പ്പ് വേണ്ടെന്ന് കോണ്‍ഗ്രസ്
കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ക്കാണ് ഇന്ന് റെഡ് അലര്‍ട്ടുള്ളത്. തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ടാണുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. കൂടാതെ കേരള തീരത്ത് മേയ് 28 രാത്രി 8.30 വരെ 3.5 മുതല്‍ 4.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































