അന്‍വറിനെക്കാണാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല, മാങ്കൂട്ടത്തില്‍ സ്വയം പോയതാണ്: വി ഡി സതീശന്
നിലമ്പൂര്‍: പി.വി. അന്‍വറിന്റെ വീട്ടില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അനുനയത്തിന് പോയതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ നേതൃത്വത്തിന്റെ അറിവോടെയല്ല രാഹുല്‍ അന്‍വറിനെ പോയി കണ്ടതെന്ന് സതീശന് പറഞ്ഞു. അന്‍വറുമായി ഇനിയൊരു ചര്‍ച്ചയില്ല. ആ വാതില്‍ അടച്ചുവെന്നും സതീശന് വിശദീകരിച്ചു.
ശനിയാഴ്ച അര്‍ധരാത്രിയോടെ ആയിരുന്നു രാഹുല്‍ അന്‍വറിനെ സന്ദര്‍ശിച്ചത്.
എന്നാല്‍ ഈ സന്ദര്‍ശനം യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് സതീശന് പറഞ്ഞു. അന്‍വറുമായി ഇനിയൊരു ചര്‍ച്ചയുമില്ലെന്നാണ് യുഡിഎഫിന്റെ തീരുമാനം. മുന്നണിയോഗം ചേര്‍ന്ന് ആ തീരുമാനം ഔദ്യോഗികമായി അന്‍വറിനെ അറിയിച്ചതുമാണ്. യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണച്ചാല്‍ ആലോചിക്കാമെന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്. പക്ഷേ, പിറ്റേദിവസംതന്നെ അന്‍വര്‍ പഴയ നിലപാട് ആവര്‍ത്തിച്ചതോടെ ചര്‍ച്ചയുടെ വാതിലടച്ചു. ഇനി ചര്‍ച്ചയില്ലെന്നും സതീശന് വ്യക്തമാക്കി.
Also Read; നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ മത്സരിക്കും; പാര്‍ട്ടി ചിഹ്നം അനുവദിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്
അന്‍വറിനെക്കാണാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ജൂനിയര്‍ ആയിട്ടുള്ള എംഎല്‍എയെയാണോ ഇതിനായി ചുമതലപ്പെടുത്തുക? മാങ്കൂട്ടത്തില്‍ സ്വയം തീരുമാനത്തില്‍ പോയതാണ്. അദ്ദേഹം പോയത് തെറ്റാണെന്നാണ് വ്യക്തിപരമായ അഭിപ്രായം. അക്കാര്യത്തില്‍ വിശദീകരണം ചോദിക്കേണ്ടത് താനല്ല. വിശദീകരണമൊന്നും ചോദിക്കില്ല. മാങ്കൂട്ടത്തില്‍ തനിക്ക് സ്വന്തം അനിയനെപ്പോലെയാണ്. രാഹുലിനെ നേരിട്ട് വ്യക്തിപരമായ രീതിയില്‍ ശാസിക്കുമെന്നും സതീശന് പറഞ്ഞു. അന്‍വര്‍ മത്സരിക്കുന്നത് സംബന്ധിച്ച ചോദ്യത്തിന്, നിലമ്പൂരില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരമെന്ന് സതീശന് പ്രതികരിച്ചു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































