നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും; മത്സരം മലയോര ജനതയ്ക്ക് വേണ്ടി: പി വി അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുകയാണെന്ന് നിലപാട് വ്യക്തമാക്കി പിവി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസില്‍ മത്സരിക്കുന്നത് മലയോര ജനതക്ക് വേണ്ടിയാണെന്ന് പിവി അന്‍വര്‍ പറഞ്ഞു. 9 വര്‍ഷം നടത്തിയ പ്രവര്‍ത്തനത്തിനാണ് വോട്ട് തേടുന്നത്. പണം വരും. ജനങ്ങള്‍ തന്നെ പിന്തുണക്കുന്നുണ്ട്. സതീശന്റെ കാല്‍ നക്കി മുന്നോട്ട് ഇല്ലെന്നും അന്‍വര്‍ പറഞ്ഞു. ഇന്ന് രാവിലെ അന്‍വര്‍ മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്‍വര്‍ വീട്ടില്‍ മാധ്യമങ്ങളെ കണ്ടത്.
Also Read; അന്‍വറിനെക്കാണാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല, മാങ്കൂട്ടത്തില്‍ സ്വയം പോയതാണ്: വി ഡി സതീശന്‍
പറവൂരില്‍ സതീശന്‍ തോല്‍ക്കുമെന്ന് പിണറായി ഭീഷണിപ്പെടുത്തി. ബിജെപി വോട്ട് എവിടെ പോകും എന്ന് നോക്കണം. ബിജെപി സ്ഥാനാര്‍ഥിയെ കുറിച്ച് നാട്ടുകാര്‍ പറയട്ടെയെന്നും പറഞ്ഞ അന്‍വര്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരവും പറഞ്ഞില്ല.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ പറഞ്ഞ ചിലത് വളച്ചൊടിച്ചുവെന്ന് പിവി അന്‍വര്‍ പ്രതികരിച്ചു. ഇന്നലെ പറഞ്ഞത് പിണറായി സര്‍ക്കാരിനെതിരെയാണ്. സര്‍ക്കാര്‍ വിരുദ്ധ നിലപാടില്‍ നിന്നും താന്‍ പിന്നോട്ട് പോയിട്ടില്ല. വന ഭേദഗതി ബില്ല് രഹസ്യമായി പാസാക്കാന്‍ ശ്രമിച്ചു. ബില്ല് വിവരം കിട്ടിയത് നിയമസഭ പ്രസില്‍ നിന്നാണ്. അതിനെതിരായിരുന്നു സമരമെന്നും അന്‍വര്‍ പറഞ്ഞു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…