#news #Top Four

കേസുമായി മുന്നോട്ടുപോകാന്‍ ആര്‍ക്കും താല്‍പര്യമില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അവസാനിപ്പിക്കാന്‍ അന്വേഷണ സംഘം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘം. കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് 35 കേസുകളും പോലീസ് അവസാനിപ്പിക്കുന്നത്. 21 കേസുകള്‍ അവസാനിപ്പിച്ച് പ്രത്യേക സംഘം റിപ്പോര്‍ട്ട് നല്‍കി.

Also Read; റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ ഇന്നുമുതല്‍ അപേക്ഷിക്കാം

ബാക്കി 14 കേസുകളിലും ഇതേ നിലപാടാണ് മൊഴി നല്‍കിയവര്‍ ആവര്‍ത്തിച്ചത്. ചിലര്‍ കോടതിയില്‍ മൊഴി നല്‍കാന്‍ വിമുഖത കാണിച്ചു. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം റിപ്പോര്‍ട്ട് ഈ മാസം കോടതിയില്‍ നല്‍കുന്നതോടെ ഹേമകമ്മിറ്റിയില്‍ എടുത്ത എല്ലാ കേസുകളും അവസാനിക്കും.

 

Leave a comment

Your email address will not be published. Required fields are marked *