ഫോണ്‍ നമ്പര്‍ ഇല്ലാതെ മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് വീഡിയോ ഓഡിയോ കോളുകള്‍ ചെയ്യാം; എക്‌സില്‍ പുതിയ പരിഷ്‌കരണവുമായി മസ്‌ക്

എക്‌സില്‍ കൂടുതല്‍ പരിഷ്‌കരണം പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്. ‘എക്‌സ് ചാറ്റ്’ എന്ന പുതിയ ഡയറക്ട് മെസേജിങ് (ഡിഎം) സംവിധാനമാണ് മസ്‌ക് പുതുതായി അവതരിപ്പിച്ചത്. ഏത് തരത്തിലുള്ള ഫയലുകളും എക്‌സ് ചാറ്റ് ഉപയോഗിച്ച് കൈമാറാന്‍ സാധിക്കും. കൂടാതെ മെസേജ് കണ്ടുകഴിഞ്ഞ് ഡിലീറ്റായിപ്പോകുന്ന വാനിഷിങ് മെസ്സേജിങ്ങും പുതിയ സംവിധാനത്തിലുണ്ട്.
Also Read; മദ്യലഹരിയില്‍ കാറോടിച്ച് യുവാവിന്റെ പരാക്രമം; മോന്‍സ് ജോസഫ് എം എല്‍ എ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഫോണ്‍ നമ്പര്‍ ഇല്ലാതെതന്നെ മറ്റ് പ്ലാറ്റ്‌ഫോമുകളിലേക്ക് വീഡിയോ, ഓഡിയോ, കോളുകള്‍ ചെയ്യാന്‍ ഈ ഫീച്ചറിലൂടെ സാധിക്കുമെന്ന് മസ്‌ക് അറിയിച്ചു. റസ്റ്റ് പ്രോഗ്രാമിങ് ലാംഗ്വേജ് ഉപയോഗിച്ചാണ് ഈ ഫീച്ചര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ബിറ്റ്‌കോയില്‍ ശൈലിയിലുള്ള എന്‍ക്രിപ്ഷനാണ് ഇതിനെന്നും ഇലോണ്‍ മസ്‌ക് എക്‌സിലൂടെ അറിയിച്ചു. സുരക്ഷയും സ്വകാര്യതയും വര്‍ധിപ്പിക്കുക എന്നതാണ് മസ്‌കിന്റെ ലക്ഷ്യം.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…