അഹമ്മദാബാദ് വിമാനാപകടം; 8 പേരുടെ കുടുംബാംഗങ്ങളോട് രണ്ടാമതും ഡിഎന്‍എ സാമ്പിള്‍ ആവശ്യപ്പെട്ടു

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ചവരില്‍ ഇതുവരെ ഡിഎന്‍എ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്ത എട്ടുപേരുടെ കുടുംബാംഗങ്ങളോട് രണ്ടാമതും ഡിഎന്‍എ സാമ്പിള്‍ ആവശ്യപ്പെട്ടു. രണ്ടാമതൊരു ബന്ധുവിന്റെ കൂടി ഡിഎന്‍എ സാമ്പിള്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഡിഎന്‍എ മാച്ച് ചെയ്യാതെ മൃതദേഹങ്ങള്‍ വിട്ടു നല്‍കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനാപകടത്തില്‍ മരിച്ച എട്ടുപേരുടെ കുടുംബാംഗങ്ങളോട് രണ്ടാമതും ഡിഎന്‍എ സാമ്പിള്‍ നല്‍കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്.
രണ്ടാമത്തെ ഡിഎന്‍എ പരിശോധനയിലൂടെ കൂടുതല്‍ പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകും എന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ 247 പേരില്‍ 238 പേര്‍ വിമാനത്തില്‍ ഉണ്ടായിരുന്നവരാണ്. മറ്റ് 9 പേര്‍ വിമാനം തകര്‍ന്നു വീണ സ്ഥലത്തുണ്ടായിരുന്നവരാണ്. തിരിച്ചറിഞ്ഞതില്‍ 232 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടം നടന്ന് 10 ദിവസം കഴിയുമ്പോഴും അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അപകടത്തില്‍ പൈലറ്റുമാര്‍ക്ക് പിഴവ് സംഭവിച്ചതായുള്ള തെളിവുകള്‍ വിമാനഭാഗങ്ങളുടെ പരിശോധനയില്‍ നിന്ന് ലഭിച്ചില്ലെന്നാണ് വിവരം. വിമാന ദുരന്തത്തില്‍ ഇന്ധന മലിനീകരണ സാധ്യതയും പരിശോധിക്കുകയാണ്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…