#Career #Top Four

കീം പരീക്ഷാഫലം; സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ സദുദ്ദേശപരം: മന്ത്രി ആര്‍ ബിന്ദു

കൊച്ചി: കീം പരീക്ഷാഫലവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ സദുദ്ദേശപരമാണെന്ന് മന്ത്രി ആര്‍ ബിന്ദു. എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കാന്‍ ആയിരുന്നു സര്‍ക്കാര്‍ ശ്രമമെന്ന് മന്ത്രി പറഞ്ഞു. എല്ലാവശങ്ങളും പരിഗണിച്ചാണ് ശാസ്ത്രീയം എന്ന് പറയാവുന്ന ഫോര്‍മുല അവലംബിച്ചത്. തന്റേതല്ലാത്ത കുറ്റം കൊണ്ട് ഒരു വിദ്യാര്‍ത്ഥിക്കും നഷ്ടങ്ങള്‍ ഉണ്ടാകരുതെന്ന് കരുതി ചെയ്തതാണെന്നും മന്ത്രി പറഞ്ഞു. മറ്റു ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയ മന്ത്രി, വലിയ കോടതി ആകേണ്ടെന്നും മാധ്യമങ്ങളെ വിമര്‍ശിച്ചു.

Also Read; കാലില്‍ കയറിയ മരക്കുറ്റി പൂര്‍ണമായും നീക്കാതെ പറഞ്ഞയച്ചു; തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് പരാതി

അതേസമയം, സംസ്ഥാനത്ത് കീം ഫോര്‍മുല മാറ്റവുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലും സംശയങ്ങള്‍ ഉയര്‍ന്നിരുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 30ന് നടന്ന കാബിനറ്റില്‍ ചിലമന്ത്രിമാര്‍ സംശയം ഉയര്‍ത്തിയതായാണ് വിവരം. പുതിയ മാറ്റം ഈ വര്‍ഷം വേണോ എന്ന സംശയം ചില മന്ത്രിമാര്‍ ഉയര്‍ത്തിയിരുന്നു. പൊതു താല്പര്യത്തിന്റെ പേരില്‍ ഒടുവില്‍ നടപ്പാക്കുകയായിരുന്നു. അതേസമയം കീം വിദ്യാര്‍ത്ഥികളെ കുഴപ്പത്തിലാക്കിയത് സര്‍ക്കാരിന്റെ ധൃതി പിടിച്ച നടപടിയാണ്. കോടതി അപ്പീല്‍ തള്ളിയതോടെ സര്‍ക്കാര്‍ കയ്യൊഴിഞ്ഞു. അതേസമയം, പുതിയ റാങ്ക് ലിസ്റ്റിനെതിരെ പരാതികളുടെ പ്രളയമാണ്. കേരള സിലബസ് വിദ്യാര്‍ഥികള്‍ പിന്നില്‍ പോയതാണ് കാരണം. പരാതി ഉയര്‍ന്ന ലിസ്റ്റുമായി സര്‍ക്കാര്‍ മുന്നോട്ട് പോകാനാണ് തീരുമാനം. അതിനിടെ, ഉടന്‍ ഓപ്ഷന്‍ ക്ഷണിക്കും.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

Leave a comment

Your email address will not be published. Required fields are marked *