#Sports #Top Four

സാലറി കട്ട്; ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ജീവനക്കാരുടെ സാലറി വെട്ടിചുരുക്കി കേരള ബ്ലാസ്റ്റേഴ്സ്. വ്യാഴാഴ്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബുകളുടെ യോഗം നടക്കിനിരിക്കെയാണ് ഈ തീരുമാനം. ക്ലബ് സിഇഒ അഭിക് ചാറ്റര്‍ജി, സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ് എന്നിവരുടെ ശമ്പളമാണ് വെട്ടിക്കുറച്ചിരിക്കുന്നത്.

Also Read: ഇന്ത്യയ്ക്ക് വീണ്ടും തീരുവ ചുമത്തി ട്രംപ്; ആകെ തീരുവ 50%

താഴെത്തട്ടിലുള്ള ജീവനക്കാരുടെ ശമ്പളത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നാണ് വിവരം. കളിക്കാരുടെ സാലറിയുടെ കാര്യത്തില്‍ യോഗത്തിന് ശേഷമേ തീരുമാനമാവുകയുളളൂ. ഐഎസ്എല്‍ പ്രതിസന്ധിയെ തുടര്‍ന്ന് നടപടിയെടുക്കുന്ന നാലാമത്തെ ക്ലബ്ബാണ് ബ്ലാസ്റ്റേഴ്സ്.

ബ്ലാസ്റ്റേഴ്‌സില്‍ 30 മുതല്‍ 50 ശതമാനംവരെയാണ് ശമ്പളത്തില്‍ കുറവുവരുത്തിയിരിക്കുന്നത്. താരങ്ങളുമായുള്ള കരാര്‍ താത്കാലികമായി റദ്ദാക്കില്ലെന്ന് ക്ലബ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഐഎസ്എല്‍ നടത്തിപ്പ് അനിശ്ചിതത്വത്തിലായതോടെ സ്പോണ്‍സര്‍മാരെ കണ്ടെത്തുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *