#kerala #Top Four

പാംപ്ലാനിക്കെതിരായ വിമര്‍ശനം; ഗോവിന്ദന്‍മാഷ് ഗോവിന്ദച്ചാമിയെ പോലെ സംസാരിക്കുന്നു

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള കത്തോലിക്കാ കോണ്‍ഗ്രസ്. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ വിമര്‍ശിച്ചിരുന്നു ഇതിനെതിരെയാണ് ഇപ്പോള്‍ കേരള കത്തോലിക്കാ കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

എം വി ഗോവിന്ദന്റേത് വീണ്ടുവിചാരമില്ലാത്ത പ്രസ്താവനയെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ഡയറക്ടര്‍ ഫാദര്‍ ഫിലിപ്പ് കവിയില്‍ കുറ്റപ്പെടുത്തി. പ്രസ്ഥാവന തിരുത്തണോ എന്ന് അദ്ദേഹം തീരുമാനിക്കട്ടെ. കൊടിയേരി ബാലകൃഷ്ണന്‍ ഇരുന്ന പദവിയിലാണ് ഇപ്പോള്‍ ഇരിക്കുന്നതെന്ന് മറക്കരുതെന്നും മൂന്നാം പിണറായി സര്‍ക്കാര്‍ വരണോയെന്ന് അവര്‍ ആലോചിക്കണമെന്നും, ഗോവിന്ദന്‍ മാഷ് ഗോവിന്ദന്‍ച്ചാമിയെ പോലെ സംസാരിക്കരുത് എന്നും ഫിലിപ്പ് കവിയില്‍ പറഞ്ഞു.

ബിഷപ്പ് പാംപ്ലാനി അവസരവാദിയാണെന്ന് പറഞ്ഞ ഗോവിന്ദന്‍ ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോള്‍ ബിജെപിക്കെതിരെ പറഞ്ഞ പാംപ്ലാനി ജാമ്യം കിട്ടിയപ്പോള്‍ അമിത് ഷായെ സ്തുതിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നത്.

 

 

Leave a comment

Your email address will not be published. Required fields are marked *