#Movie #Top Four

അമ്മ തിരഞ്ഞെടുപ്പ് ആരംഭിച്ചു; 4 മണിയോടെ ഫലപ്രഖ്യാപനം, മമ്മൂട്ടി വോട്ട് ചെയ്യാനെത്തില്ല

കൊച്ചി: വിവാദങ്ങള്‍ക്കിടെ താരസംഘടന അമ്മയുടെ തിരഞ്ഞെടുപ്പ് തുടങ്ങി. ഇന്ന് രാവിലെ 10 മണിക്കാണ് തിരഞ്ഞെടുപ്പ് ആരംഭിച്ചത്. ഉച്ചയ്ക്ക് 1 മണി വരെ കൊച്ചി മാരിയറ്റ് ഹോട്ടലിലാണ് തിരഞ്ഞെടുപ്പ്. 507 അംഗങ്ങള്‍ക്കാണ് വോട്ടവകാശം ഉള്ളത്. മമ്മൂട്ടി ചെന്നൈയിലായത് കാരണം വോട്ട് ചെയ്യാനെത്തില്ല. മറ്റ് പ്രമുഖ താരങ്ങളെല്ലാം വോട്ട് ചെയ്യാനെത്തും.

Also Read: ആണവായുധം കാട്ടി വിരട്ടേണ്ട, ഏത് ഭീഷണിയെയും നേരിടാന്‍ സജ്ജം; സ്വാതന്ത്ര്യ ദിനത്തില്‍ മോദി

ദേവനും ശ്വേത മേനോനുമാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് കുക്കു പരമേശ്വരന്‍, രവീന്ദ്രന്‍ എന്നിവരാണ് മത്സരിക്കുന്നത്. ജോയിന്റ് സെക്രട്ടറിയായി അന്‍സിബ ഹസന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് 2024 ഓഗസ്റ്റ് 27നാണ് മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. ഇതേതുടര്‍ന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തുന്നത്.

 

 

Leave a comment

Your email address will not be published. Required fields are marked *