വേടനെതിരെയുള്ള ലൈംഗികാതിക്രമ പരാതി ഡിജിപിക്ക് കൈമാറി
തിരുവനന്തപുരം: റാപ്പര്‍ വേടനെതിരെ 2 യുവതികള്‍ നല്‍കിയ പരാതി പൊലീസ് മേധാവിക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസാണ് പരാതി ഡിജിപിക്ക് കൈമാറിയത്. കഴിഞ്ഞ ദിവസമാണ് തങ്ങള്‍ ലൈംഗിക അതിക്രമത്തിന് ഇരയായെന്നു കാട്ടി മുഖ്യമന്ത്രിയുടെ ഓഫിസില്‍ രണ്ടു യുവതികളുടെ പരാതി എത്തിയത്. 2020ല്‍ നടന്ന സംഭവത്തെപ്പറ്റിയാണ് ഒരു യുവതിയുടെ പരാതി. 2021ല്‍ നടന്ന സംഭവത്തെപ്പറ്റി രണ്ടാമത്തെയും. പരാതിക്കാരില്‍ ഒരാള്‍ ദലിത് സംഗീതത്തില്‍ ഗവേഷണം നടത്തുകയാണ്.
Also Read: പത്താംക്ലാസുകാരന്റെ കര്‍ണപുടം അടിച്ചുപൊട്ടിച്ച് സംഭവം; ഹെഡ്മാസ്റ്റര്‍ക്കെതിരെ കേസെടുത്ത് പോലീസ്
വേടനോട് ആരാധന തോന്നിയാണ് പരിചയപ്പെട്ടത്. ഫോണില്‍ വിളിച്ച് പരിചയപ്പെട്ട ശേഷം ആദ്യമായി കണ്ടപ്പോള്‍ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ യുവതിചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇ മെയിലിലാണ് ഇരുവരും പരാതി നല്‍കിയത്. രണ്ടാമത്തെ യുവതിയും കലാപരമായി ബന്ധമുള്ളയാളാണ്. മുഖ്യമന്ത്രിയെ നേരില്‍ കാണണമെന്നും കൂടുതല്‍ തെളിവുകള്‍ കൈമാറാനുണ്ടെന്നും യുവതികള്‍ അറിയിച്ചിട്ടുണ്ട്. ഈ 2 യുവതികളും നേരത്തേ വേടനെതിരെ മീ ടു ആരോപണവും ഉന്നയിച്ചിരുന്നു.





Malayalam 


















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































