പരസ്യ പ്രതികരണം വേണ്ട; വകുപ്പ് മേധാവിമാരോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പരസ്യ പ്രതികരണത്തിന് വിലക്കേർപ്പെടുത്തി. വകുപ്പ് മേധാവികളുടെ യോഗത്തിലാണ് മുന്നറിയിപ്പ്. ഡോ. ഹാരിസ് ചിറക്കലിന്റെയും ഡോ മോഹൻദാസിന്റെയും പ്രതികരണങ്ങൾ കണക്കിലെടുത്താണ് നടപടി. പരാതികളുണ്ടെങ്കിൽ മേലധികാരികളെ അറിയിക്കണം. പരസ്യമായി പ്രതികരിച്ചാൽ നടപടിയെടുക്കുമെന്ന് യോഗത്തിൽ മുന്നറിയിപ്പ് നൽകി.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
എല്ലാ വകുപ്പ് മേധാവികൾക്കുമായാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പികെ ജബ്ബാർ മുന്നറിയിപ്പ് നൽകിയത്. 2017ന് ശേഷം മരണാനന്തര അവയവ മാറ്റത്തിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ് സർക്കാരിനെതിരെ വലിയ രീതിയിൽ ഡോ മോഹൻദാസ് വിമർശിച്ചിരുന്നു. മരിച്ച രണ്ട് മുൻ വകുപ്പ് മേധാവികളുടെ ഫോട്ടോ സഹിതം പങ്കുവെച്ചുകൊണ്ടാണ് വിമർശനം ഉന്നയിച്ചത്.
മേലധികാരികളോട് പല തവണ പറഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് പരസ്യ പ്രതികരണം നടത്തുന്നതെന്ന് ഡോ. ഹാരിസ് ചിറക്കൽ പറഞ്ഞിരുന്നു. വകുപ്പ് മേധാവികളായ ഡോ. ഹാരിസ് ചിറക്കലിന്റെയും ഡോ മോഹൻദാസിന്റെയും പ്രതികരണങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് ഇപ്പോൾ ഈ നീക്കം.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































