February 1, 2026
#india #Top Four

എഥനോള്‍ കലര്‍ന്ന പെട്രോള്‍; രാജ്യത്ത് വീണ്ടും ആശങ്ക, പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 20 ശതമാനം എഥനോള്‍ കലര്‍ന്ന പെട്രോള്‍ ഉപയോഗിക്കുന്നതിലൂടെ വാഹനങ്ങളുടെ പ്രകടനത്തെ ബാധിക്കുമോ എന്ന ആശങ്കയില്‍ വാഹന ഉടമകള്‍. ഇതുസംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ തുടങ്ങിയിരിക്കുകയാണ്. ചര്‍ച്ചകള്‍ക്ക് വീണ്ടും ചൂടുപിടിച്ചതോടെ കേന്ദ്ര സര്‍ക്കാര്‍ പ്രതികരണവുമായി എത്തി. പെട്രോള്‍, വാദകം മന്ത്രാലയം പറയുന്നത് ഇത്തരം വാദങ്ങള്‍ ശാസ്ത്രീയ തെളിവുകളോ വിദഗ്ദ്ധ വിശകലനങ്ങളോ ഇല്ലാത്തതാണെന്നാണ്. പെട്രോള്‍ ലോബികളാണ് ഈ ഭീതിപരത്തുന്നതെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരിയുടെ പറഞ്ഞു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

ഇതിനിടെ, പൂര്‍ണമായും എഥനോളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ വൈകാതെ നിരത്തിലെത്തുമെന്ന് ഗഡ്കരി പ്രഖ്യാപിച്ചു. നീണ്ട എതിര്‍പ്പുകള്‍ക്കിടയിലും 20 ശതമാനം എഥനോള്‍ കലര്‍ന്ന പെട്രോള്‍ വ്യാപകമാക്കുന്ന നയവുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാരിന്റെ നീക്കം. റഷ്യന്‍ പെട്രോള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് രാജ്യം വലിയ പ്രതിസന്ധികളിലൂടെ കടന്നു പോകുന്നതിനിടെയാണ് ഈ നീക്കം. കൂടാതെ എഥനോളിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫോസില്‍ ഇന്ധനങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം കാര്‍ബണ്‍ ഡൈഓക്‌സൈഡ് നിര്‍ഗമനം വര്‍ധിപ്പിക്കുന്നതിന് കാരണമാവുന്നു. ഇത്തരം ഹരിതഗൃഹവാതകങ്ങളുടെ വര്‍ധനവാണ് ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാവുന്നതെന്ന് പരക്കെ അംഗീകരിക്കപ്പെട്ടതാണ്. പെട്രോളിനും ഡീസലിനും പകരം കാര്‍ബണ്‍ നിര്‍ഗമനം കുറവുള്ള ജൈവ ഇന്ധനങ്ങള്‍ കണ്ടെത്താനും ഉപയോഗിക്കാനുമുള്ള ശ്രമങ്ങള്‍ ഈ സാഹചര്യത്തിലാണ് ഉണ്ടാവുന്നത്.

രാജ്യത്ത് 88 ശതമാനത്തോളം ഉപയോഗിക്കുന്ന ക്രൂഡ് ഓയിലിന്റെ ഇറക്കുമതി ചിലവ് വര്‍ദ്ധിക്കുന്നുണ്ട്. ഇത് പല പ്രതിസന്ധികളിലേക്കും വഴി തെളിയിക്കുന്നുണ്ട്. ഇക്കാരണം കൊണ്ട് ഇത്തരത്തില്‍ ഇറക്കുമതി ചെയ്യുന്ന പെട്രോളിന്റെ ആസ്രയത്വം കുറയ്ക്കാനാണ് പെട്രോളില്‍ എഥനോള്‍ ചേര്‍ക്കുന്നത്. 20 ശതമാനം എഥനോള്‍ 80 ശതമാനം പെട്രോളില്‍ ചേര്‍ക്കുന്നതിനെയാണ് ഇ20 ഇന്ധനം എന്ന് പറയുന്നത്.

Leave a comment

Your email address will not be published. Required fields are marked *