October 25, 2025
#Sports #Top Four

കേരള ക്രിക്കറ്റ് ലീഗിന് ഇന്ന് തുടക്കം; മുഖ്യാതിഥി മോഹന്‍ലാല്‍

തിരുവനന്തപുരം: ഇനി ക്രിക്കറ്റ് ആവേശത്തിന്റെ കാലമാണ്. കേരള ക്രിക്കറ്റ് മാമാങ്ത്തിന് ഇന്ന് തുടക്കം. തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. ആര് ടീമുകളും 33 മത്സരങ്ങളുമാണ് ഉണ്ടാകുക.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

അദാനി ട്രിവാണ്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയിലേഴ്‌സ്, ആലപ്പി റിപ്പിള്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ഫിന്‌സ് തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സ് എന്നിവയാണ് ലീഗില്‍ പങ്കെടുക്കുന്ന ടീമുകള്‍. ഓരോ ദിവസം രണ്ട് മത്സരങ്ങള്‍ വീതമാണുള്ളത്. ഉച്ചയ്ക്ക് 2.30നാണ് ആദ്യ മത്സരം.

ആദ്യ ദിനമൊഴികെ മറ്റെല്ലാ ദിവസവും വൈകിട്ട് 6.45ന് രണ്ടാം മത്സരവും നടക്കും. ലീഗ് ഘട്ടത്തില്‍ ഓരോ ടീമുകളും പരസ്പരം രണ്ട് തവണ വീതം ഏറ്റുമുട്ടും. കൂടുതല്‍ പോയിന്റുള്ള നാല് ടീമുകള്‍ സെമിയിലേക്ക് മുന്നേറും. സെപ്റ്റംബര്‍ അഞ്ചിനാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുക. ഏഴിന് ഫൈനല്‍ പോരാട്ടവും അരങ്ങേറും.

കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ കൊല്ലം സൈലേഴ്‌സും കാലിക്കറ്റ് ഗ്ലോബ്സ്റ്റാറും ആദ്യ മത്സരത്തില്‍ ഏറ്റമുട്ടും. കളിക്ക് ശേഷം ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ അരങ്ങേറും. വര്‍ണാഭമായി നടത്തുന്ന പരിപാടിയില്‍ കെ.സി.എല്‍ ബ്രാന്‍ഡ് അംബാസിഡര്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് അമ്പത് കലാകാരന്മാര്‍ പങ്കെടുക്കുന്ന കേരളത്തിന്റെ വിവിധ കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയുള്ള നൃത്ത-സംഗീത വിരുന്നും അരങ്ങേറും. കൂടുതല്‍ തയ്യാറെടുപ്പുകളോട് കൂടിയാണ് ഇത്തവണത്തെ കെസിഎല്‍ സീസണ്‍.

 

 

 

Leave a comment

Your email address will not be published. Required fields are marked *