October 25, 2025
#kerala #Top Four

മാങ്കൂട്ടത്തിലിനെതിരായ ആരോപണം; മുഖം നോക്കാതെ നടപടിയെന്ന് വി.ഡി.സതീശന്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കൂടുതല്‍ പരാതികള്‍ വന്ന സാഹചര്യത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പരാതി ഗൗരവമുള്ളതാണെന്നും അതിന്റേതായ ഗൗരവത്തോട് കൂടിയാണ് ഇതിനെ കാണുന്നതെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

Also Read: എഥനോള്‍ കലര്‍ന്ന പെട്രോള്‍; രാജ്യത്ത് വീണ്ടും ആശങ്ക, പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്രം

പരാതി ഉന്നയിച്ച പെണ്‍കുട്ടി തനിക്ക് മകളെപ്പോലെയാണെന്നും മെസേജ് അയച്ച വിഷയം തന്റെ മുന്നിലെത്തിയിരുന്നുവെന്നും സതീശന്‍ പറഞ്ഞു. എന്നാല്‍ ഒരു പിതാവിനെ പോലെ താന്‍ മെസേജ് അയച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ ഇടപെടല്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

‘പാര്‍ട്ടിക്കകത്തുള്ള ഏത് നേതാവിനെതിരെയും ഇതുപോലുള്ള ഗുരുതരമായ ആരോപണങ്ങള്‍ വന്നാല്‍ പാര്‍ട്ടി അത് ഗൗരവമായി പരിശോധിക്കുകയും മുഖംനോക്കാതെ നടപടിയെടുക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a comment

Your email address will not be published. Required fields are marked *