#kerala #Top Four

ധനലക്ഷ്മി ഗ്രൂപ്പ് വാര്‍ഷികാഘോഷം: ക്രെഡിറ്റ് സൊസൈറ്റി ഹെഡ് ഓഫീസ് ശിലാസ്ഥാപനം ഉള്‍പ്പടെ വിവിധ കര്‍മ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു

*സൗജന്യ കൃത്രിമക്കാല്‍ വിതരണ പദ്ധതിക്ക് തുടക്കം

തൃശൂര്‍: അഞ്ചാം വാര്‍ഷികാഘോഷ ദിനത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് സേവനങ്ങള്‍ വിപുലീകരിച്ച് പുതിയ അധ്യായത്തിന് ധനലക്ഷ്മി ഗ്രൂപ്പ് തുടക്കം കുറിച്ചു. ക്രെഡിറ്റ് സൊസൈറ്റിയുടെ ഹെഡ് ഓഫീസിന്റെ ശിലാ സ്ഥാപനച്ചടങ്ങ് രാവിലെ 8.30ന് മണ്ണുത്തിയില്‍ മെഡിക്കല്‍ ആസ്‌ട്രോളജര്‍ മോഹന്‍ കെ.വേദകുമാര്‍ നിര്‍വഹിച്ചു. ക്രെഡിറ്റ് സൊസൈറ്റിയുടെ ഹെഡ് ഓഫീസിന്റെ ഉദ്ഘാടനവും ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നീ നാല് സംസ്ഥാനങ്ങളിലെ ശാഖകളുടെ ഉദ്ഘാടനവും ഓഗസ്റ്റ് 24ന്  മരത്താക്കര ധനലക്ഷ്മി ഭവനില്‍ വെച്ച്
നടന്നു.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

അംഗ പരിമിതരായ 100 പേര്‍ക്ക് സൗജന്യമായി കൃത്രിമക്കാലുകള്‍ നല്‍കുന്നതിന്റെ ഒന്നാംഘട്ടം ഹെഡ് ഓഫീസിലെ ധനവിസ്മയഹാളില്‍ വെച്ച് നടന്നു. വയനാട് ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് നിര്‍മാണം പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ കൈമാറ്റവും, നഗരത്തില്‍ 100 പേര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന ‘അന്ന സാരഥി’എന്ന പദ്ധതിയ്ക്കും തുടക്കം കുറിച്ചു.

പുതിയ ഹോസ്പിറ്റാലിറ്റി സംരംഭമായ ‘ ഡി ഗ്രാന്‍ഡ് ഹോട്ടലിന്റെ സോഫ്റ്റ് ലോഞ്ച് രാവിലെ 11ന് നിര്‍വ്വഹിച്ചു. ധനലക്ഷ്മി ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടര്‍ വിപിന്‍ദാസ് കടങ്ങോട്ട് രചിച്ച ‘ഹാലാസ്യ നാദം’ എന്ന പുസ്തകം മെഡിക്കല്‍ ആസ്‌ട്രോളജര്‍ മോഹന്‍.കെ.വേദകുമാറിന് നല്‍കി പ്രകാശനം ചെയ്തു. ആറ്റൂര്‍ ന്തോഷ്‌കുമാര്‍ പുസ്തകപരിചയം നടത്തി. തൃശൂര്‍ ആറാട്ടുപുഴയില്‍ ധനലക്ഷ്മി അഗ്രോ ഫാമിന്റെ’ ഉദ്ഘാടനവും ഇന്‍വെസ്റ്റേഴ്സ്സ് മീറ്റ് 2025′ കേരളത്തിലെ 14 ജില്ലകളിലും തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ ബ്രാഞ്ചുകളില്‍ വെച്ചും നടന്നു.

പരിപാടിയില്‍ ധനലക്ഷ്മി ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോക്ടര്‍ വിപിന്‍ദാസ് കടങ്ങോട്ട്, ഹോള്‍ ടൈം ഡയറക്ടര്‍ ശ്യാം ദേവ്, ഡയറക്ടര്‍മാരായ സൂരജ് കെ ബി, ബൈജു എസ് ചുള്ളിയില്‍, സുനില്‍കുമാര്‍ കെ, മള്‍ട്ടിപ്പിള്‍ സെക്രട്ടറി ജെയിംസ് വളപ്പില, അഡൈ്വസറി ബോര്‍ഡ് മെമ്പേഴ്‌സ് ഹരികൃഷ്ണന്‍.എസ്, ഡോ.സുഭാഷ് കുമാര്‍, ബിനന്‍.പി, വിമല്‍ വിജയ്, സുഹാസ് അമ്പാട്ട്, സുനില്‍കുമാര്‍, കണ്ണന്‍, എന്നിവര്‍ സംബന്ധിച്ചു.

 

Leave a comment

Your email address will not be published. Required fields are marked *