#kerala #Top Four

അമീബിക് മസ്തിഷ്‌കജ്വരം; 24 മണിക്കൂറിനിടെ 2 മരണം

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് 24 മണിക്കൂറിനിടെ മരിച്ചത് രണ്ട് പേര്‍. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും മധ്യവയസ്‌കയുമാണ് മരിച്ചത്. മൂന്നു മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് മരണം സംഭവിച്ചത്. വീട്ടിലെ കിണര്‍ വെള്ളമാണ് രോഗകാരണമായ ജലസ്രോതസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

മലപ്പുറം കണ്ണമംഗംലം കാപ്പില്‍ ആറാം വാര്‍ഡിലെ കണ്ണേത്ത് മുഹമ്മദ് ബഷീറിന്റെ ഭാര്യ റംല (52) ആണ് മരിച്ച മധ്യവയസ്‌ക. ജൂലൈ 8ന് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സ ആരംഭിച്ചിരുന്നു. ഗുരുതരമായതോടെ 4ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പനിയും ഛര്‍ദിയും വന്നതോടെ ആരോഗ്യനില വഷളാവുകയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *