പാലിയേക്കരയില്‍ തിങ്കളാഴ്ച മുതല്‍ ടോള്‍പിരിവ്; ഉപാധികള്‍ ഏര്‍പ്പെടുത്തുമെന്ന് ഹൈക്കോടതി

കൊച്ചി: നിര്‍ത്തി വച്ചിരുന്ന പാലിയേക്കരയിലെ ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍രംഭിക്കും. ടോള്‍ പിരിവ് ഉപാകളോടെ നടത്താമെന്ന് ഹൈക്കോടതി അറിയിച്ചു. തിങ്കളാഴ്ച മുതല്‍ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കാമെന്നും ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോന്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. പാലിയേക്കരയില്‍ ടോള്‍ നിരക്ക് പരിഷ്‌കരിച്ചതു സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ഇനി മുതല്‍ പുതുക്കിയ ടോള്‍ ആയിരിക്കുമോ എന്നത് ഉത്തരവിന് ശേഷമെ വ്യക്തമാകുകയുള്ളൂ. ദേശീയപാതയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലം ഗതാഗത കുരുക്കുണ്ടാകുന്നത് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 6 മുതല്‍ പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞത്.
പാലക്കാട്ടെ പ്രൊഫഷണല്‍ കോണ്‍ഗ്രസ് മീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ക്ഷണമില്ല
ഗതാഗതക്കുരുക്കിന് പരിഹാരം കാണാതെ ടോള്‍ പിരിക്കുന്നത് ശരിയല്ലെന്ന് ദേശീയപാത അതോറിറ്റിയോട് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. ദേശീയപാതയില്‍ അടിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടായ ഗതാഗതക്കുരുക്കും സര്‍വീസ് റോഡുകളുടെ ശോചനീയാവസ്ഥയും ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയെ തുടര്‍ന്നായിരുന്നു ഹൈക്കോടതി ഇടപെടല്‍.ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ അനുവദിക്കണമെന്ന് ദേശീയപാത അതോറിറ്റിയും കരാറുകാരും ആവശ്യപ്പെട്ടു. ദിവസം 300 പേര്‍ ജോലി ചെയ്യുന്നുണ്ടെന്നും ഇവര്‍ക്ക് ശമ്പളം കൊടുക്കണമെന്നും മറ്റു ചെലവുകള്‍ ഉണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ടോള്‍ പിരിവ് ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ അനുവദിക്കാമെന്ന് കോടതി അറിയിച്ചത്.