തദ്ദേശ പൊതുതിരഞ്ഞെടുപ്പ്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ചു

തിരുവനന്തപുരം: തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. 2025 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. ആക്ഷേപങ്ങള്‍, വിജഞാപന തീയതി മുതല്‍ 15 ദിവസത്തിനകം കമ്മിഷന്‍ സെക്രട്ടറിക്ക് രേഖാമൂലം സമര്‍പ്പിക്കാം. കരട് വിജ്ഞാപനം www.sec.kerala.gov.in വെബ് സൈറ്റില്‍ പരിശോധിക്കാം.
4600 ആളുകള്‍ പങ്കെടുത്തത് പോരെ ? ഒഴിഞ്ഞ കസേരകള്‍ എഐ ദൃശ്യങ്ങള്‍; അയ്യപ്പസംഗമത്തിന് ആളുകള്‍ കുറവെന്ന വാദത്തെ തള്ളി എംവി ഗോവിന്ദന്‍
ഒന്നാം പട്ടികയില്‍ ദേശീയപാര്‍ട്ടികളായ ആം ആദ്മി പാര്‍ട്ടി ( ചൂല്) ,ബഹുജന്‍ സമാജ് പാര്‍ട്ടി (ആന), ഭാരതീയ ജനതാ പാര്‍ട്ടി (താമര), കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) (ചുറ്റികയും അരിവാളും നക്ഷത്രവും), ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് (കൈ), നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (ബുക്ക്) എന്നിവര്‍ക്കും രണ്ടാം പട്ടികയില്‍ കേരള സംസ്ഥാന പാര്‍ട്ടികളായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ ( ധാന്യക്കതിരും അരിവാളും), ജനതാദള്‍ (സെക്യുലര്‍) (തലയില്‍ നെല്‍ക്കതിരേന്തിയ കര്‍ഷക സ്ത്രീ), ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് (ഏണി), കേരള കോണ്‍ഗ്രസ് (എം) (രണ്ടില), കേരളകോണ്‍ഗ്രസ് ( ഓട്ടോറിക്ഷ), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി (മണ്‍വെട്ടിയും മണ്‍കോരിയും) എന്നിവര്‍ക്കും ചിഹ്നങ്ങള്‍ അനുവദിച്ചു.