കരൂര്‍ ദുരന്തം; ടിവികെ ഭാരവാഹികളെ അറസ്റ്റ് ചെയ്യുന്നത് പരിഗണനയിലെന്ന് പൊലീസ്

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ ടിവികെ ഭാരവാഹികളെ അറസ്റ്റ് ചെയ്യാന്‍ ആലോചനയിലെന്ന് പൊലീസ്. ബുസി ആനന്ദിനെയും നിര്‍മല്‍ കുമാരിനെയും അറസ്റ്റ് ചെയ്യുന്നത് പരിഗണനയിലാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കരൂര്‍ ദുരന്തത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്‌ഐആറില്‍ ടിവികെ അധ്യക്ഷന്‍ വിജയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. വിജയ് മനപ്പൂര്‍വം റാലിക്കെത്താന്‍ വൈകിയെന്നാണ് എഫ്‌ഐആറിലുള്ളത്.
കേരളത്തിലെ ധനപ്രതിസന്ധി സഭയില്‍ ചര്‍ച്ച ചെയ്യും
കരൂരില്‍ അനുമതിയില്ലാതെയാണ് റോഡ് ഷോ നടത്തിയതെന്നും എഫ്‌ഐആറിലുണ്ടെന്ന് പൊലീസ് പറയുന്നു. ജനക്കൂട്ടത്തെ ആകര്‍ഷിക്കാനും പാര്‍ട്ടിയുടെ ശക്തി പ്രകടിപ്പിക്കാനുമായിരുന്നു അനുമതിയില്ലാതെ റോഡ് ഷോ നടത്തിയത്. അനുമതി ഇല്ലാതെ റോഡില്‍ നിര്‍ത്തി സ്വീകരണം ഏറ്റുവാങ്ങി. ടിവികെ നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടും അനുസരിച്ചില്ലെന്നും എഫ്‌ഐആറില്‍ പറയുന്നു. തെളിവുകളെല്ലാം ടിവികെയുടെ എതിരെ വന്നതോടെയാണ് ഭാരവാഹികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് കൂടിയാലോചന നടത്തുന്നത്.