ദുരന്തബാധിതരെ അന്വേഷിക്കണം, കരൂരിലേക്ക് പോകാന്‍ അനുമതി തേടി വിജയ്

ചെന്നൈ: ദുരന്തബാധിതരുടെ കുടുംബങ്ങളെ തനിക്ക് കാണണമെന്നും അവര്‍ക്ക് സഹായം നല്‍കണമെന്നും ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്. കരൂരിലേക്ക് പോകാന്‍ അനുവദിക്കമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഡിജിപിക്ക് ഇമെയില്‍ അയച്ചക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ദുരന്തബാധിതരുടെ കുടുംബങ്ങളുമായി വിഡിയോ കോളിലൂടെ വിജയ് സംസാരിച്ചിരുന്നു.
സ്വര്‍ണം നഷ്ടമായതില്‍ മറുപടി പറയേണ്ടത് അമ്പലം വിഴുങ്ങി സര്‍ക്കാര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍
അതേസമയം, എന്‍ഡിഎയിലേക്ക് വിജയ് അടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തെ കൂടെ കൂട്ടാനുള്ള ശ്രമങ്ങള്‍ എഐഎഡിഎംകെയും ബിജെപിയും ശക്തമാക്കി. ഡിഎംകെയെയും എം.കെ സ്റ്റാലിനെയും തോല്‍പ്പിക്കാന്‍ ഒന്നിക്കണമെന്ന് വിജയിയോട് എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടതായാണ് വിവരം.