October 25, 2025
#kerala #Others #Top Four

ഓപ്പറേഷന്‍ നുംഖോര്‍; ദുല്‍ഖര്‍ സല്‍മാന്റെ ഡിഫന്‍ഡര്‍ വിട്ടുനല്‍കാന്‍ കസ്റ്റംസ്

കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍ാന്റെ വാഹനം വിട്ടുനല്‍കാന്‍ കസ്റ്റംസ്. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ നിബന്ധനകളോടെ വിട്ടുനല്‍കാനാണ് കസ്റ്റംസിന്റെ തീരുമാനം. അന്വേഷണ പരിധിയിലുള്ള വാഹനമായതിനാല്‍ ബാങ്ക് ഗ്യാരണ്ടിയിലും നിബന്ധനകളോടെയും ആയിരിക്കും വിട്ടുനല്‍കാനാണ് അഡീഷണല്‍ കമ്മീഷണറുടെ തീരുമാനം.

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍, കോടയില്‍ നാളെ ഹാജരാക്കും

ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിനിടെയാണ് ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങള്‍ പിടിച്ചെടുത്തത്. ഇതില്‍ ഡിഫന്‍ഡര്‍ വിട്ടുനല്‍കണം എന്നാവശ്യപ്പെട്ടായിരുന്നു ദുല്‍ഖര്‍ കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ ദുല്‍ഖറിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും ഡിഫന്‍ഡര്‍ വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് ഇടുകയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *