October 25, 2025
#kerala #Top Four

കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ല; സജിത കൊലക്കേസില്‍ ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തം

പാലക്കാട്: നെന്മാറ പോത്തുണ്ടിയിലെ സജിത വധക്കേസില്‍ പ്രതി ചെന്താമരയ്ക്ക് ഇരട്ടജീവപര്യന്തം. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമല്ലെന്ന പരാമര്‍ശിച്ച കോടതി മൂന്നേകാല്‍ ലക്ഷം രൂപ പിഴയും അടയ്ക്കാനും വിധിച്ചു. പാലക്കാട് അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (4) ആണ് വിധി പറഞ്ഞത്. ജസ്റ്റിസ് കെന്നത്ത് ജോര്‍ജാണ് ശിക്ഷ വിധിച്ചത്.

അഫ്ഗാനിസ്ഥാനില്‍ വീണ്ടും പാകിസ്ഥാന്‍ ആക്രമണം; 10 മരണം, തിരിച്ചടി നല്‍കുമെന്ന് താലിബാന്‍ വക്താവ്

2019 ഓഗസ്റ്റ് 31നാണു സജിതയെ (35) പോത്തുണ്ടി തിരുത്തംപാടത്തെ വീടിനകത്തു കഴുത്തിനു പിന്നിലും തോളിലും വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സുധാകരന്‍ തിരുപ്പൂരില്‍ ജോലിസ്ഥലത്തും മക്കള്‍ സ്‌കൂളിലുമായിരുന്നു. തന്റെ കുടുംബം തകര്‍ത്തതു സജിതയാണെന്ന അയല്‍വാസിയും ബോയന്‍ കോളനി സ്വദേശിയുമായ ചെന്താമരയുടെ സംശയമാണു കൊലപാതകത്തിലേക്കു നയിച്ചത് എന്നാണു പൊലീസിന്റെ കണ്ടെത്തല്‍.

ഈ കേസില്‍ ജാമ്യത്തില്‍ കഴിയവേ 2025 ജനുവരി 27നു സജിതയുടെ ഭര്‍ത്താവ് സുധാകരന്‍, അദ്ദേഹത്തിന്റെ അമ്മ ലക്ഷ്മി എന്നിവരെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണു ചെന്താമര. ഈ സംഭവത്തില്‍ പൊലീസിനെതിരെ കടുത്ത വിമര്‍ശനം ഉയരുകയും നെന്മാറ ഇന്‍സ്‌പെക്ടര്‍ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഷനിലാവുകയും ചെയ്തിരുന്നു. തുടര്‍ച്ചയായി കൊലപാടകങ്ങള്‍ ചെയ്ത ചെന്താരമരയ്ക്ക് വധശിക്ഷവിധിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *