അഫ്ഗാനിസ്ഥാനില്‍ വീണ്ടും പാകിസ്ഥാന്‍ ആക്രമണം; 10 മരണം, തിരിച്ചടി നല്‍കുമെന്ന് താലിബാന്‍ വക്താവ്
കാബൂള്‍: അഫ്ഗാനിസ്ഥാനെ വീണ്ടും ആക്രമിച്ച് പാകിസ്ഥാന്‍. വെള്ളിയാഴ്ച വൈകിട്ട് ആണ് സംഭവം. അഫ്ഗാന്റെ അതിര്‍ത്തി പ്രവിശ്യയായ പക്ടിക്കയിലാണ് ആക്രമണമുണ്ടായത്. 10 സാധാരണക്കാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് താലിബാന്‍ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ആക്രമിത്തിന് തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
അതേസമയം, വെടിനിര്‍ത്തല്‍ നീട്ടിയതായി പാക്ക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാന്‍ സര്‍ക്കാരിന്റെ അപേക്ഷ പ്രകാരമാണ് വെടിനിര്‍ത്തല്‍ നീട്ടിയതെന്നാണ് പാക്ക് മാധ്യമങ്ങള്‍ പറയുന്നത്. ദോഹയില്‍ നാളെ നടക്കുന്ന ഉന്നതതല ചര്‍ച്ച അവസാനിക്കുന്നതുവരെയാണ് വെടിനിര്‍ത്തല്‍ നീട്ടിയതെന്നാണ് റിപ്പോര്‍ട്ട്.





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































