മേയര്‍ നല്ല മനുഷ്യന്‍; തൃശൂര്‍ മേയറെ പുകഴ്ത്തി സുരേഷ് ഗോപി
തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എംകെ വര്‍ഗീസിനെ പുകഴ്ത്തി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മേയര്‍ നല്ല മനുഷ്യന്‍ ആണെന്നും അദ്ദേഹത്തെ ചങ്ങലയ്ക്ക് ഇട്ടിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെന്നും സുരേഷ് ഗോപി പറഞ്ഞു. വരന്തരപ്പിള്ളിയിലെ കലുങ്ക് സൗഹൃദ സദസില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
ഒരു വ്യത്യസ്തമായ മനോഭാവം ജനങ്ങളില്‍ ഇപ്പോള്‍ ഉണ്ടായിട്ടുണ്ടെന്നും അതിന് തുടക്കം തൃശൂരില്‍ നിന്നാണെന്നും സുരേഷ് ഗോപി പറഞ്ഞു. അതിനെ ചിലര്‍ ഭയക്കുകയാണ്. അതുകൊണ്ടാണ് കലുങ്കിനെതിരെ മാധ്യമങ്ങളെ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നത്. മാധ്യമങ്ങള്‍ ക്യാപ്‌സൂളുകളാണ്. തൃശൂരില്‍ ഒരു എം.പി വേണമെന്ന് നിങ്ങള്‍ ആഗ്രഹിച്ചെങ്കില്‍, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങളില്‍ അഞ്ച് എണ്ണം എങ്കിലും നിങ്ങള്‍ ബിജെപിക്ക് സമ്മാനിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































