October 25, 2025
#kerala #Top Four

രാജ്യത്ത് 11,400 എംബിബിഎസ് സീറ്റുകള്‍ അനുവദിച്ചു; കേരളത്തില്‍ 649 സീറ്റുകള്‍ വര്‍ദ്ധിച്ചു

ന്യൂഡല്‍ഹി: കേരളത്തില്‍ 10 മെഡിക്കല്‍ കോളേജുകളില്‍ 700 സീറ്റുകള്‍ കൂടി അനുവദിച്ച് ദേശീയ മെഡിക്കല്‍ കമ്മിഷന്‍. രണ്ടു കോളേജുകളിലായി 51 സീറ്റുകള്‍ കുറച്ചതിനാല്‍ ഫലത്തില്‍ വര്‍ധനവ് 649 ആണ്. ആകെ മൊത്തം രാജ്യത്ത് മെഡിക്കല്‍ കോളേജുകളില്‍ 2025-’26 അധ്യയനവര്‍ഷം 11,400 എംബിബിഎസ് സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്.

സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചു

അതേസമയം, നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കാഞ്ഞതിനെ തുടര്‍ന്ന് രാജ്യത്തെ വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് 456 സീറ്റുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. ഇതില്‍ എറണാകുളം അമൃത മെഡിക്കല്‍ കോളേജിലെ ഒരു സീറ്റും പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ 50 സീറ്റും ഉള്‍പ്പെടും. അമൃതയിലെ സീറ്റ് 150-ല്‍ നിന്ന് 149 ആയും പാലക്കാട്ടേത് 150-ല്‍ നിന്ന് നൂറായും കുറഞ്ഞു. കേരളത്തിലെ മറ്റു മെഡിക്കല്‍ കോളേജുകളില്‍ നിലവിലുള്ള സീറ്റുകള്‍ തുടരും.

41 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍നിന്നും 129 സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുമായി എന്‍എംസിക്ക് 170 അപേക്ഷകളാണ് സീറ്റുവര്‍ധനയ്ക്കായി ലഭിച്ചത്. മെഡിക്കല്‍ പിജി വിഭാഗത്തില്‍ എന്‍എംസിക്ക് 3,500 സീറ്റുകള്‍ക്കുള്ള അപേക്ഷ ലഭിച്ചിരുന്നു. ഇതും അംഗീകരിച്ചതോടെ ആകെ പിജി സീറ്റുകള്‍ 67,000 ആയി.

Leave a comment

Your email address will not be published. Required fields are marked *