സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചു
തിരുവനന്തപുരം: ശബരിമലയിലെ സ്വര്ണക്കടത്ത് കേസില്‍ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്‌മണ്യത്തെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഇന്നലെ രാത്രിയാണ് ചോദ്യം ചെയ്ത് നോട്ടീസ് നല്‍കി വിട്ടയച്ചത്.
ദ്വാരപാലക പാളികള്‍ കൊണ്ടുപോയത് അനന്തസുബ്രഹ്‌മണ്യമാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ചോദ്യം ചെയ്യാനായി അന്വേഷണ സംഘം വിളിപ്പിച്ചത്. അനന്ത സുബ്രഹ്‌മണ്യം പിന്നീട് പാളികള്‍ നാഗേഷിന് കൈമാറുകയായിരുന്നു. സന്നിധാനത്ത് നടന്നത് സ്വര്‍ണക്കവര്‍ച്ച തന്നെയെന്ന് എസ്‌ഐടി വ്യക്തമാക്കി.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തിയാണ് സ്വര്‍ണം കവര്‍ന്നത്. ഹൈക്കോടതിയില്‍ ഇന്നു നല്‍കുന്ന അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണ് എസ്‌ഐടി ഇക്കാര്യം അറിയിക്കും. 1998ല്‍ ദ്വാരപാലക ശില്‍പങ്ങള്‍ അടക്കം വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞാണ് നല്‍കിയതെന്നും ഇതിനുപകരം സ്വര്‍ണം പൂശി നല്‍കിയാല്‍ പിടിക്കപ്പെടില്ലെന്നുമുളള കണക്കുകൂട്ടലിലാണ് പ്രതികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തത്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറസ്റ്റുചെയ്‌തെന്നും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കും.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































