January 24, 2026
#kerala #Top Four

സ്വര്‍ണപ്പാളി കൈമാറ്റം ചെയ്തു; പി എസ് പ്രശാന്തിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി നിര്‍ദേശം

എറണാകുളം: ശബരിമലയിലെ സ്വര്‍ണപ്പാളി കൈമാറ്റം ചെയ്തത് സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശില്‍പ പാളികളും താങ്ങുപീഠവും കൈമാറാന്‍ പിഎസ് പ്രശാന്ത് നിര്‍ദേശം നല്‍കിയതായി ഹൈക്കോടതി ചുണ്ടിക്കാട്ടിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ദേവസ്വം ബോര്‍ഡിന്റെ മിനുട്ട്‌സ് ബുക്ക് പിടിച്ചെടുക്കാനും ഹൈക്കോടതി എസ്‌ഐടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ചെറിയ മീനല്ല എന്നും പിന്നില്‍ വമ്പന്‍ സ്രാവുകള്‍ ഉണ്ടെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന സമ്മേളനത്തില്‍ കേളീയവേഷം വേണം
2024ല്‍ സ്വര്‍ണ്‍പ്പാളികള്‍ കേടുവന്നതിലും ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. 2019ലെ തട്ടിപ്പിന്റെ ബാക്കിയാണോ 2025ലെ ശ്രമമെന്ന് അന്വേഷിക്കണമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശില്‍പ പാളികളും താങ്ങുപീഠവും കൈമാറാന്‍ പി എസ് പ്രശാന്ത് നിര്‍ദേശം നല്‍കിയെന്നും കോടതി നിരീക്ഷിച്ചു. പിഴവും അശ്രദ്ധയുമാണ് 2025 സെപ്റ്റംബര്‍ മൂന്നിലെ ബോര്‍ഡ് തീരുമാനം. 2019ലെ സ്വര്‍ണ നഷ്ടം പരിശോധിക്കാതെയാണ് പോറ്റിക്ക് വീണ്ടും പാളികള്‍ നല്‍കാന്‍ തീരുമാനമെടുത്തത്. ശില്‍പ പാളികള്‍ 2025ലും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. ഹൈക്കോടതിയുടെ അനുമതി വാങ്ങാത്തതും സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കാത്തതും ഇതിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു.

 

 

Leave a comment

Your email address will not be published. Required fields are marked *