October 25, 2025
#kerala #Others #Top Four

തദ്ദേശ തെരെഞ്ഞെടുപ്പ്; മൂന്ന് ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കി മുസ്ലീം ലീഗ്

കോഴിക്കോട്: തദ്ദേശ തെരെരെഞ്ഞെടുപ്പിലെ മൂന്ന് ടേം വ്യവസ്ഥയില്‍ മുസ്ലിം ലീഗ് ഇളവ് നല്‍കി. മൂന്ന് തവണ മത്സരിച്ച് മാറി നിന്നവര്‍ക്കാണ് ഇത്തവണ ഇളവ് നല്‍കുക. മത്സരിക്കാന്‍ ബന്ധപ്പെട്ട വാര്‍ഡ്, പഞ്ചായത്ത്, മണ്ഡലം കമ്മറ്റികളുടെ അനുമതിയുണ്ടാവണം. എതിര്‍പ്പുകളുള്ളവര്‍ക്ക് മത്സരിയ്ക്കാനാവില്ല. പാര്‍ട്ടിയുടെ വിജയത്തിനും പ്രാദേശിക സമവാക്യങ്ങളും പരിഗണിച്ചാണ് പുതിയ തീരുമാനമെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ സര്‍ക്കുലറില്‍ പറയുന്നു.

വിദേശത്ത് ജോലി തേടുന്നവര്‍ക്ക് നോര്‍ക്കയുടെ ‘ശുഭയാത്ര’, രണ്ട് ലക്ഷം രൂപവരെ വായ്പ നല്‍കുന്ന പദ്ധതി

മൂന്ന് ടേം വ്യവസ്ഥ നടപ്പാക്കുന്നതിനായി കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാണ് മുസ്ലിം ലീഗ് സര്‍ക്കുലര്‍ ഇറക്കിയിരുന്നത്. മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥികളായി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരില്‍ മൂന്ന് തവണ മത്സരിച്ചവരുണ്ടെങ്കില്‍ അവര്‍ മാറി നില്‍ക്കണമെന്നായിരുന്നു ഈ സര്‍ക്കുലര്‍. ജില്ലാ തലങ്ങളിലടക്കം ഈ സര്‍ക്കുലര്‍ നടപ്പാക്കുകയും ചെയ്തിരുന്നു.

Leave a comment

Your email address will not be published. Required fields are marked *