October 25, 2025
#kerala #Top Four

തെരഞ്ഞെടുപ്പ്; 15,000 വാര്‍ഡുകള്‍ ലക്ഷ്യമിട്ട് ബിജെപി, 10% സീറ്റുകള്‍ പുതുമുഖങ്ങള്‍ക്ക്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിട്ട് ബിജെപി. തെരഞ്ഞെടുപ്പില്‍ 10% സീറ്റുകള്‍ പുതുമുഖങ്ങള്‍ക്ക് സംവരണം ചെയ്ത് നല്‍കാനാണ് ബിജെപിയുടെ തീരുമാനം. മികചട്ച രീതിയില്‍ വിജയിക്കാനാണ് ഈ പുതിയ നീക്കം. ഓരോ തദ്ദേശസ്ഥാപനത്തിലും നിര്‍ബന്ധമായും പുതുമുഖങ്ങളെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ബിജെപിയുടെ നിര്‍ദേശം.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കണമെന്നും പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം ഈ മാസം പൂര്‍ത്തിയാക്കും. തിരുവനന്തപുരം, തൃശ്ശൂര്‍ കോര്‍പ്പറേഷനുകളും 25 മുനിസിപ്പാലിറ്റികളും 400 പഞ്ചായത്തുകളുമാണ് ബിജെപി ലക്ഷ്യമിടുന്നത്.

Leave a comment

Your email address will not be published. Required fields are marked *