October 25, 2025
#kerala #Top Four

ഇരിങ്ങാലക്കുട ടൗണ്‍ ബാങ്കിലെ സ്ഥിരനിക്ഷേപകര്‍ക്ക് പണം ഉടന്‍ നല്‍കും; രേഖകള്‍ സ്വീകരിച്ചു തുടങ്ങി

തൃശ്ശൂര്‍: ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിലെ സ്ഥിരനിക്ഷേപകര്‍ക്ക് പണം നല്‍കാനുള്ള നടപടികള്‍ തുടങ്ങി. നിക്ഷേപകരില്‍ നിന്നും അക്കൗണ്ട് സംബന്ധിച്ച രേഖകള്‍ സ്വീകരിച്ചു തുടങ്ങി. നിക്ഷേപ ഇന്‍ഷുറന്‍സ് സ്‌കീം പ്രകാരം അഞ്ചുലക്ഷം രൂപ വരെ തിരിച്ചുനല്‍കുന്നതിന്റെ ഭാഗമായിട്ടാണ് രേഖകല്‍ സ്വീകരിക്കുന്നത്.

തെരഞ്ഞെടുപ്പ്; 15,000 വാര്‍ഡുകള്‍ ലക്ഷ്യമിട്ട് ബിജെപി, 10% സീറ്റുകള്‍ പുതുമുഖങ്ങള്‍ക്ക്

നൂറുകണക്കിന് നിക്ഷേപകരാണ് രേഖകളുമായി ബാങ്കിന്റെ വിവിധ ശാഖകളില്‍ എത്തുന്നത്. എല്ലാവരുടെയും പണം മൂന്ന് ദിവസത്തിനുള്ളില്‍ നവല്‍കുമെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്. 24 മുതല്‍ 28 വരെ അക്കൗണ്ടു വഴി പണം വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.

15,000 പേരാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഇവര്‍ക്കായി അഞ്ഞൂറ് കോടിയോളം രൂപ വേണം. നിക്ഷേപകരുടെ സ്വര്‍ണവായ്പ, മറ്റ് വായ്പകള്‍ എന്നിവ ഒഴിവാക്കി 466 കോടി രൂപയാണ് നല്‍കാനൊരുങ്ങുന്നത്. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. ആവശ്യമായ ഫണ്ടും ബാങ്കിലെത്തിയതായി ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *