തദ്ദേശ തെരഞ്ഞെടുപ്പ്; ആരെയും സ്ഥാനാര്‍ത്ഥികളാക്കാമെന്ന് വാക്ക് നല്‍കരുത്; നേതാക്കള്‍ക്ക് നിര്‍ദേശവുമായി കെസി
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപല്‍ എംപി. തെരഞ്ഞെടുപ്പില്‍ ആരും സ്വയം സ്ഥാനാര്‍ഥികളായി മുന്നോട്ടുവരരുതെന്നും ആരെയും സ്ഥാനാര്‍ഥിയാക്കുമെന്ന് വാക്ക് നല്‍കരുതെന്നും കെ സി പറഞ്ഞു. കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ‘സിറ്റ് ടു വിന്‍’ നേതൃക്യാമ്പിന്റെ ഉദ്ഘാടനപ്രസംഗം നടത്തുന്നതിനിടയിലാണ് കെ സി ഇക്കാര്യം സൂചിപ്പിച്ചത്.
ശബരിമല സ്വര്‍ണക്കടത്ത്; രണ്ടാം പ്രതി മുരാരി ബാബു അറസ്റ്റില്‍
യുഡിഎഫിന്റെ വിജയത്തെ തടയാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ അനൈക്യം മാത്രമേ കാരണമായുള്ളൂ. ഈ വസ്തുതയെ മനസ്സിലാക്കി വര്‍ധിതമായ ഐക്യത്തോടെ മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയ്യാറാകണം. കോണ്‍ഗ്രസില്‍ പ്രശ്നങ്ങള്‍ വരുത്തിതീര്‍ക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിയണം. നേതാക്കന്മാര്‍ ചാനലുകളെ കാണുമ്പോള്‍ ജാഗ്രത പാലിക്കണം. പാവപ്പെട്ട പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന ഒരു വാക്കുപോലും ആരും പറയരുതെന്നും കെ സി പറഞ്ഞു.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































