October 25, 2025
#kerala #Top Four

അനധികൃതമായി സ്വന്തമാക്കിയ മയക്കുമരുന്ന് കുറ്റവാളികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും

ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലയിലെ മൂന്ന് മയക്കുമരുന്ന് കുറ്റവാളികളുടെ വാഹനങ്ങളും ബാങ്ക് അക്കൗണ്ടും ഉള്‍പ്പെടെ 23.88 ലക്ഷത്തിന്റെ സ്വത്ത് സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ ഉത്തരവ്. മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള എന്‍ഡിപിഎസ് നിയമപ്രകാരമാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
180 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത കേസിലെ പ്രതിയായ ‘ഡാര്‍ക്ക് മെര്‍ച്ചന്റ്’ എന്നറിയപ്പെടുന്ന നടവരമ്പ് കല്ലംകുന്ന് സ്വദേശി ദീപക് (30), 125 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലെ പ്രതികളായ എറണാകുളം ആലുവ മാമ്പ്ര സ്വദേശി പള്ളത്ത് വീട്ടില്‍ താരിസ് (36), എറണാകുളം ആലുവ മാമ്പ്ര സ്വദേശി ചീനിവിള വീട്ടില്‍ ആഷ്ലിന്‍ (25) എന്നിവരുടെ സ്വത്താണ് കണ്ടുകെട്ടുന്നത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇത് പ്രകാരമാണ് ചെന്നൈ കാംപിറ്റന്റ് അതോറിറ്റിയുടെ ഉത്തരവ്.

ഇരിങ്ങാലക്കുട ടൗണ്‍ ബാങ്കിലെ സ്ഥിരനിക്ഷേപകര്‍ക്ക് പണം ഉടന്‍ നല്‍കും; രേഖകള്‍ സ്വീകരിച്ചു തുടങ്ങി

മയക്കുമരുന്നുകളുടെയും സൈക്കോട്രോപ്പിക് പദാര്‍ഥങ്ങളുടെയും വില്‍പ്പനയിലൂടെ അനധികൃതമായി സ്വായത്തമാക്കിയ സ്വത്താണ് കണ്ടുകെട്ടുന്നത്. ദീപക് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഹാഷിഷ് ഓയിലുമായി അറസ്റ്റിലായ കേസിലും പ്രതിയാണ്. താരിസ് ആലുവയില്‍ ഒരാളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലും ബെംഗളൂരുവിരില്‍നിന്ന് മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്ന കാര്‍ യാത്രികരെ ചാലക്കുടി മേല്‍പ്പാലത്തില്‍നിന്ന് കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് വഴിയിലുപേക്ഷിച്ച കേസിലുമുള്‍പ്പെടെ പതിനാറ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

 

Leave a comment

Your email address will not be published. Required fields are marked *