October 25, 2025
#kerala #Top Four

അസ്വാരസ്യങ്ങള്‍ക്കിടെ ജി സുധാകരനെ സന്ദര്‍ശിച്ച് എംഎ ബേബി

ആലപ്പുഴ: മുതിര്‍ന്ന നേതാവ് ജി. സുധാകരനെ സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. സിപിഎം ആലപ്പുഴ ഘടകവുമായി അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെയാണ് ഈ സന്ദര്‍ശനം. പൊതുസമ്മേളനത്തിനു മുന്‍പ്, കഴിഞ്ഞദിവസം അന്തരിച്ച വിഎസിന്റെ സഹോദരി ആഴിക്കുട്ടിയുടെ വീട്ടിലെത്തി അനുശോചനമറിയിച്ചിരുന്നു. ഈ യാത്രയ്ക്കിടെയാണ് പറവൂരിലെ വീട്ടിലെത്തി സുധാകരനെയും കണ്ടത്. സന്ദര്‍ശനം ആരെയും മുന്‍കൂട്ടി അറിയിച്ചിരുന്നില്ല.
ആലപ്പുഴയിലെ ചില പാര്‍ട്ടിപ്രവര്‍ത്തകര്‍ സൈബര്‍ ആക്രമണം നടത്തുന്നുവെന്ന് സുധാകരനു പരാതിയുണ്ട്. ഇടയ്ക്ക് മന്ത്രി സജി ചെറിയാനെതിരേ പരസ്യമായി പ്രതികരിക്കുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ച മങ്കൊമ്പില്‍ ബേബി പങ്കെടുത്ത ചടങ്ങിലേക്ക് സുധാകരനെ ക്ഷണിച്ചെങ്കിലും മറ്റൊരു പരിപാടി നേരത്തേ ഏറ്റിരുന്നതിനാല്‍ അദ്ദേഹം പോയില്ല. ഇക്കാര്യം പിന്നീട് ബേബിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. തുടര്‍ന്നാണ് സുധാകരനെ കാണാന്‍ ബേബി എത്തിയത്.

 

 

 

Leave a comment

Your email address will not be published. Required fields are marked *