രാഹുല്‍ കടന്നു കളയാന്‍ ഉപയോഗിച്ച കാര്‍ ഉടമയെ ചോദ്യം ചെയ്യും; അന്വേഷണം ഊര്‍ജിതം
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് നിന്നു കടന്നു കളയാന്‍ ഉപയോഗിച്ച ചുവന്ന പോളോ കാറിന്റെ ഉടമയെ പൊലീസ് ചോദ്യം ചെയ്യാന്‍ നീക്കം. രാഹുലിന് കാര്‍ കൈമാറിയത് ഏത് സാഹചര്യത്തിലാണെന്ന് പൊലീസ് പരിശോധിക്കും. പാലക്കാട് നിന്നു പോകും മുന്‍പ് രാഹുല്‍ ഫോണില്‍ ബന്ധപ്പെട്ടവരേയും ചോദ്യം ചെയ്യും.
രാഹുലിനെ സംരക്ഷിക്കുന്നില്ല, കുറ്റം ചെയ്താല്‍ ശിക്ഷ അനുഭവിക്കണം: രമേശ് ചെന്നിത്തല
രാഹുലിനായുള്ള അന്വേഷണം ഊര്‍ജിതമാണ്. രാഹുലിനെ കണ്ടെത്താനായി അന്വേഷണ ഉദ്യോഗസ്ഥര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധന തുടരുകയാണ്.രാഹുല്‍ പൊള്ളാച്ചിയില്‍ തങ്ങിയെന്നിങ്ങിനെ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അന്വേഷണം നടക്കുകയാണ്. കര്‍ണാടകയിലെ വിവിധയിടങ്ങളിലും പരിശോധന വ്യപിപ്പിച്ചിട്ടുണ്ട്. പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ഉള്‍പ്പെടെയുള്ള വിവിധ ജില്ലകളിലും ആന്വേഷണ സംഘം പരിശോധന നടത്തുന്നുണ്ട്.





Malayalam 


























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































