രാഹുലിനെ സംരക്ഷിക്കുന്നില്ല, കുറ്റം ചെയ്താല്‍ ശിക്ഷ അനുഭവിക്കണം: രമേശ് ചെന്നിത്തല
കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി സംരക്ഷിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കുറ്റം ചെയ്താല്‍ ശിക്ഷ അനുഭവിക്കണമെന്നായിരുന്നു രാഹുലിന്റെ വിഷയത്തില്‍ രമേശ് ചെന്നിത്തലയുടെ പ്രതികരണം. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സന്ദീപ് വാര്യര്‍ക്കെതിരെ നടപടിയെടുത്താലും അത് സ്വാഭാവികമായ നിയമ നടപടിയാണെന്നും നിയമം എല്ലാവര്‍ക്കും ഒരേ പോലെയാണെന്നും അദ്ദേഹം പറഞ്ഞു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
അതേസമയം, കിഫ്ബി മസാല ബോണ്ടില്‍ ഇഡിയെ വെച്ച് ബിജെപിയും സിപിഐഎമ്മും ഒത്തുകളിക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഓരോ തെരഞ്ഞെടുപ്പിലും നോട്ടീസ് അയക്കും, തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നോട്ടീസും ഇല്ല ഇഡിയും ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.





Malayalam 


























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































