December 3, 2025
#kerala #Top Four

ഹോണ്‍ അടിച്ചത് ഇഷ്ടപ്പെട്ടില്ല; തൃശൂരില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു

തൃശൂര്‍: ഹോണടിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കത്തില്‍ പോരമംഗലത്ത് മൂന്ന് പേര്‍ക്ക് കുത്തേറ്റു. ഇന്ന് പുലര്‍ച്ചയാണ് സംഭവം. മുണ്ടൂര്‍ സ്വദേശി ബിനീഷ് (46), മകന്‍ അഭിനവ് (19), സുഹൃത്ത് അഭിജിത്ത് (29) എന്നിവര്‍ക്കാണ് കുത്തേറ്റത്. മുണ്ടൂരിലെ പച്ചക്കറി കടയിലെ ജീവനക്കാരനായ കേച്ചേരി സ്വദേശി കൃഷ്ണ കിഷോര്‍ ആണ് മൂന്നുപേരെയും കുത്തിപ്പരിക്കേല്‍പ്പിച്ചത്.

രാഹുല്‍ കടന്നു കളയാന്‍ ഉപയോഗിച്ച കാര്‍ ഉടമയെ ചോദ്യം ചെയ്യും; അന്വേഷണം ഊര്‍ജിതം

രണ്ട് ബൈക്കുകളിലായാണ് അച്ഛനും മകനും സുഹൃത്തും ബാഡ്മിന്റണ്‍ കളിച്ചശേഷം മടങ്ങുകയായിരുന്നു. അക്രമി കൃഷ്ണ കിഷോര്‍ ഓടിച്ച ബൈക്കിന് പിന്നാലെയാണ് അഭിനവും ബിനീഷും പോയത്. അഭിനവ് രണ്ടുതവണ ഹോണടിച്ചത് കൃഷ്ണ കിഷോറിന് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് ഓവര്‍ടേക്ക് ചെയ്ത് പോയ ഇവരെ കൃഷ്ണ കിഷോര്‍ ബുള്ളറ്റില്‍ വന്ന് ക്രോസ് ചെയ്ത് നിര്‍ത്തി. തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കമായി. തുടര്‍ന്നാണ് മൂന്ന് പേരെയും കൃഷ്ണ കിഷോര്‍ ആക്രമിച്ചത്.

കുത്തിയ ശേഷം ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കൃഷ്ണ കിഷോറിനെ കുത്തേറ്റവര്‍ പിന്തുടര്‍ന്നു. പിന്നീട് കാറിലെത്തിയ സുഹൃത്തിന്റെ സഹായത്തോടെ കൃഷ്ണ കിഷോര്‍ രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. പ്രതിക്കായുള്ള അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു.കൃഷ്ണ കിഷോറിന് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കേച്ചേരിയില്‍ വാടക വീട്ടിലാണ് ഇയാള്‍ താമസിക്കുന്നത്. ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Leave a comment

Your email address will not be published. Required fields are marked *