രാഹുലിനെതിരെ ബ്രഹ്‌മാസ്ത്രം പ്രയോഗിക്കാന്‍ സമയമായി: കെ മുരളീധരന്‍
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്ന് കെ.മുരളീധരന്‍. കോണ്‍ഗ്രസ് അദ്ദേഹവുമായുള്ള ബന്ധം വിച്ഛേദിച്ചുകഴിഞ്ഞെന്നും രാഹുലിന്റെ കാര്യത്തില്‍ പാര്‍ട്ടി ഒരു തീരുമാനം വേഗത്തില്‍ കൈക്കൊള്ളുമെന്നമാണ് കെ മുരളീധരന്‍ പറഞ്ഞത്. ഇതിലൂടെ രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന സൂചന ശക്തമാണ്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും രമേശ് ചെന്നിത്തലയും രാഹുലിനെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കണമെന്ന നിലപാട് ശക്തമാക്കി. പാര്‍ട്ടിക്കുള്ളില്‍ രാഹുലിനെതിരെ അതൃപ്തി പുകയുകയാണ്.
രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നാണ് ലഭിക്കുന്ന വിവരം. തെറ്റുതിരുത്തി തിരിച്ചുവരാനുള്ള മാര്‍ഗമാണ് കോണ്‍ഗ്രസ് അനുവര്‍ത്തിച്ച് വരുന്നതെങ്കിലും രാഹുലിന്റെ കാര്യത്തില്‍ അതിന് ഇനി സാധ്യതയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.




Malayalam 



























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































