പ്രസാര്‍ ഭാരതി ചെയര്‍മാന്‍ നവ്നീത് കുമാര്‍ സെഹ്ഗാള്‍ രാജിവെച്ചു
ന്യൂഡല്‍ഹി: പ്രസാര്‍ ഭാരതി ബോര്‍ഡ് ചെയര്‍മാന്‍ നവ്നീത് കുമാര്‍ സെഹ്ഗാള്‍ രാജിവെച്ചു. 2024 മാര്‍ച്ച് 16നാണ് പ്രസാര്‍ഭാരതി ചെയര്‍മാനായി നിയമിതനായത്.
1988 ബാച്ച് റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനാണ് നവ്നീത് കുമാര്‍ സെഹ്ഗാള്‍. രാജി സ്വീകരിച്ചതായി വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.
ഉത്തര്‍പ്രദേശ് കേഡറിലാണ് അദ്ദേഹം സര്‍വീസില്‍ പ്രവേശിച്ചത്. 2023 ജൂലായില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ അഡീ. ചീഫ് സെക്രട്ടറിയായി വിരമിച്ചു. ഇക്കാലയളവില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളില്‍ വിവിധ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്നു.





Malayalam 






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































