മഞ്ജുവിന് വേണ്ടി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തി; കേരള പോലീസിനും മഞ്ജു വാര്യര്‍ക്കുമെതിരെ ദിലീപ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ക്കും പൊലീസിനുമെതിരെ കടുത്ത വിമര്‍ശനവുമായി ദിലീപ്. മഞ്ജുവിന് വേണ്ടി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപ് പറയുന്നത്. കേസ് തനിക്കെതിരെ വന്നതെല്ലാം ക്രിമിനല്‍ പൊലീസിന്റെ ഗൂഢാലോചനയാണെന്നും ദിലീപ് പറഞ്ഞു.
‘സര്‍വ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നു. സത്യം ജയിച്ചു. ഈ കേസില്‍ ക്രിമനല്‍ ഗൂഡാലോചനയുണ്ട്. അത് അന്വേഷിക്കണമെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരായ ഗൂഡാലോചന ആരംഭിച്ചത്’ എന്നും വിധി കേട്ട് കോടതി മുറിയില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെദിലീപ് പറഞ്ഞു.





Malayalam 






























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































